- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കി; ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി; ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നു സലാഹുദ്ദീൻ റബ്ബാനി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനം ഉടൻ സാധ്യമാകും. അതേ സമയം ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു. ഇവരെ കണ്ടെത്താൻ ഗോത്രനേതാക്കന്മാരുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. വൈദ്യുതവിതരണ കമ്പനിയായ കെഇസിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയും ഇവരുടെ അഫ്ഗാൻ സ്വദേശിയായ ഡ്രൈവറെയുമാണ് ആയുധങ്ങളുമായി എത്തിയ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവർ എവിടെയാണെന്നതടക്കം ഒരു വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല. സർക്കാർ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ച് താലിബാൻകാരാകാം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയവും അഫ്ഗാൻ അധികൃതരുമായി ഊർജിതമായി ബന്ധം പുലർത്തിവരികയാണ്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി വിനയ് കുമാർ അഫ്ഗാൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനം ഉടൻ സാധ്യമാകും. അതേ സമയം ഇന്ത്യക്കാർക്ക് കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും സലാഹുദ്ദീൻ റബ്ബാനി പറഞ്ഞു.
ഇവരെ കണ്ടെത്താൻ ഗോത്രനേതാക്കന്മാരുടെ സഹായം സർക്കാർ തേടിയിട്ടുണ്ട്. വൈദ്യുതവിതരണ കമ്പനിയായ കെഇസിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയും ഇവരുടെ അഫ്ഗാൻ സ്വദേശിയായ ഡ്രൈവറെയുമാണ് ആയുധങ്ങളുമായി എത്തിയ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവർ എവിടെയാണെന്നതടക്കം ഒരു വിവരങ്ങളും ഇപ്പോൾ ലഭ്യമല്ല.
സർക്കാർ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ച് താലിബാൻകാരാകാം തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയവും അഫ്ഗാൻ അധികൃതരുമായി ഊർജിതമായി ബന്ധം പുലർത്തിവരികയാണ്.