- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനെ ഞെട്ടിച്ച് ചാവേർ ആക്രമണം;ഷിയാ പള്ളിയിൽ ബോംബ് സ്ഫോടനത്തിൽ കുട്ടികളടക്കം 100 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്; 500ലേറെ പേർക്ക് പരുക്ക്; സ്ഫോടനം വെള്ളിയാഴ്‌ച്ച പ്രാർത്ഥനക്കിടെ; പിന്നിൽ ഐ എസ് എന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിലെ ഖുന്ദൂസിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന സമയത്തായിരുന്നു ആക്രമണം. നിരവധി പേരാണ് പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുകൂടിയിരുന്നത്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചൂറിലധികം പേരുടെ നില ഗുരുതരമാണെന്ന് ഖുന്ദൂസ് പ്രവശ്യാ ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല.
കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്‌ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. അതേസമയം സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്ന് താലിബാൻ ആരോപിച്ചു. അഫ്ഗാൻ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്.
Afganistan'ın Sayed Abad bölgesinde camide bombalı saldırı düzenleyen terör örgütünün her türlü lanet üzerine olsun. Saldırıda hayatını kaybedelere Allah'tan rahmet yakınlarına başsağlığı diliyorum.#Afganistan pic.twitter.com/xg5bAHaitI
- Fatih Kulat (@fatihkulat) October 8, 2021
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. അതേ സമയം ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി അമ്പതിലേറെപ്പേർ മരിച്ചെന്ന് റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാൽ എത്രപേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
40ലേറെ മൃതദേഹങ്ങൾ കണ്ടതായി പ്രദേശത്തെ വ്യവസായി സൽമായി അലോക്സായി വാർത്താഏജൻസിയോട് പറഞ്ഞു. അഫ്ഗാനിൽ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്. ന്യൂനപക്ഷമായ ഷിയാക്കൾക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്.
അഫ്ഗാൻ ജനസംഖ്യയിൽ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങൾ. ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനിൽ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറിൽ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാരയിലും താലിബാൻ തീവ്രവാദികൾ അക്രമം നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്