- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റ് ചെയ്യാനുള്ള ബലപ്രയോഗത്തിൽ ആഫ്രിക്കൻ വംശജനായ യുവാവ് ശ്വാസം മുട്ടി മരിച്ചു; ലണ്ടനിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻസന്നാഹം
സംശയകരമായ സാഹചര്യത്തിൽകണ്ട ആഫ്രിക്കൻ വംശജനായ 20-കാരൻ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടിമരിച്ചു. പൊലീസിന്റെ ബലപ്രയോഗത്തിലാണ് യുവാവ് മരിച്ചതെന്നും പൊലീസ് പിടിക്കുന്നതിന് മുമ്പ് ഇയാൾ എന്തോ വിഴുങ്ങിയെന്നും രണ്ടുതരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. പൊലീസിന്റെ ബലപ്രയോഗത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന ആരോപണം ശക്തമായതോടെ, സംഘർഷസാധ്യത മുന്നിൽക്കണ്ട് കൂടുതൽ സേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. റഷാൻ ജർമൈൻ ചാൾസ് എന്ന യുവാവാണ് മരിച്ചത്. റഷാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യം ഇതിനകം വൈറലായിട്ടുണ്ട്. കിഴക്കൻ ലണ്ടനിലെ കിങ്‌സ്‌ലാഡ് റോഡിലാണ് സംഭവം. ഒരു കടയിലേക്ക് ചാൾസ് ഓടിക്കയറുന്നതും പൊലീസ് പിന്തുടരുന്നതും ദൃശ്യങ്ങളിൽക്കാണാം. കടയിലേക്ക് ഓടിക്കയറുന്ന യുവാവിനെ പിടിച്ചുകൊണ്ട് വരുന്നതും തൊട്ടുപിന്നാലെ ബലപ്രയോഗത്തിനിടെ ഇയാളുടെ പുറത്തേയ്ക്ക് ഒരു പൊലീസുകാരൻ ചാടിവീഴുന്നതും ദൃശ്യങ്ങളിൽക്കാണാം. പിന്നാലെ മറ്റൊരാളും ചാൾസിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. ഇതിനിടെ, ചാൾസ് ശ്വാസം മുട്
സംശയകരമായ സാഹചര്യത്തിൽകണ്ട ആഫ്രിക്കൻ വംശജനായ 20-കാരൻ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ശ്വാസം മുട്ടിമരിച്ചു. പൊലീസിന്റെ ബലപ്രയോഗത്തിലാണ് യുവാവ് മരിച്ചതെന്നും പൊലീസ് പിടിക്കുന്നതിന് മുമ്പ് ഇയാൾ എന്തോ വിഴുങ്ങിയെന്നും രണ്ടുതരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. പൊലീസിന്റെ ബലപ്രയോഗത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന ആരോപണം ശക്തമായതോടെ, സംഘർഷസാധ്യത മുന്നിൽക്കണ്ട് കൂടുതൽ സേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
റഷാൻ ജർമൈൻ ചാൾസ് എന്ന യുവാവാണ് മരിച്ചത്. റഷാനെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യം ഇതിനകം വൈറലായിട്ടുണ്ട്. കിഴക്കൻ ലണ്ടനിലെ കിങ്‌സ്‌ലാഡ് റോഡിലാണ് സംഭവം. ഒരു കടയിലേക്ക് ചാൾസ് ഓടിക്കയറുന്നതും പൊലീസ് പിന്തുടരുന്നതും ദൃശ്യങ്ങളിൽക്കാണാം.
കടയിലേക്ക് ഓടിക്കയറുന്ന യുവാവിനെ പിടിച്ചുകൊണ്ട് വരുന്നതും തൊട്ടുപിന്നാലെ ബലപ്രയോഗത്തിനിടെ ഇയാളുടെ പുറത്തേയ്ക്ക് ഒരു പൊലീസുകാരൻ ചാടിവീഴുന്നതും ദൃശ്യങ്ങളിൽക്കാണാം. പിന്നാലെ മറ്റൊരാളും ചാൾസിനെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നു. ഇതിനിടെ, ചാൾസ് ശ്വാസം മുട്ടിമരിച്ചതാണെന്നാണ് കരുതുന്നത്.
എന്നാൽ, ചാൾസ് എന്തോ വിഴുങ്ങിയതായും അത് അയാളുടെ ജീവൻ അപകടത്തിൽപ്പെടുത്താതിരിക്കാനാണ് പൊലീസ് ബലം പ്രയോഗിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. സംഭവസ്ഥലത്തുനിന്ന് റോയൽ ലണ്ടൻ ആശുപത്രിയിലെത്തിക്കുമ്പോൾ ചാൾസിന് ജീവനുണ്ടായിരുന്നില്ല.
ചാൾസിനെ കീഴ്‌പ്പെടുത്തുമ്പോൾ പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് വക്താവ് പരഞ്ഞു. സ്വതന്ത്ര ഏജൻസിയാകും ഇക്കാര്യം അന്വേഷിക്കുക.
ചാൾസ് തന്റെ അമ്മൂമ്മയെ സന്ദർശിക്കാൻ പോയതാണെന്നും പൊലീസ് സംശയിക്കത്തക്ക വിധത്തിലുള്ള വ്യക്തിയല്ല ചാൾസെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. സംശയത്തിന്റെ പേരിൽ ആരെയും കീഴ്‌പ്പെടുത്തുന്ന പൊലീസ് നടപടിയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് അവർ ആരോപിച്ചു.