- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മുക്തരായാലും വില്ലനായി ശ്വാസതടസ്സവും അണുബാധയും; വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇന്ത്യയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പുരോഗതിയുണ്ടെന്നും വെളിപ്പെടുത്തൽ
ന്യൂഡൽഹി: കോവിഡ് മുക്തരായവർക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ഭേദമായവരിൽ ആരോഗ്യ പ്രശ്നങ്ങൾ തുടരുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പുതിയ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. കോവിഡ് രോഗമുക്തരായവരിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും നീതി ആയോഗ് അംഗം വി കെ പോൾ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് രോഗം ഭേദമായവരിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ശ്വാസതടസ്സവും അണുബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് അപകടകരമായ സ്ഥിതിയല്ലെന്നും വി കെ പോൾ വ്യക്തമാക്കി.
രോഗ മുക്തിക്ക് ശേഷവും പലതരം ശാരീരിക പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം മുന്നിൽ കണ്ട് ജാഗ്രതയോടെ വേണം കാര്യങ്ങളെ കാണാനെന്നാണും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നു. പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ചിലരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്. അത് പുരോഗമിക്കുകയാണ്. മറ്റ് മരുന്നുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്ഉടനെത്തുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് പരിശോധനകളുടെ എണ്ണം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ലക്ഷത്തോളം പരിശോധനകളാണ് നടന്നത്. 8,99,000 പരിശോധനകൾ ഈ രംഗത്തെ ഏറ്റവും ഉയർന്ന കണക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിനം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തിന് സമാനമാണ്.ശരാശരി 55000ൽ അധികം പേരാണ് പ്രതിദിനം ആശുപത്രി വിടുന്നത്. നിലവിൽ കോവിഡ് രോഗമുക്തി നേടിയവർ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൊത്തം കോവിഡ് ബാധിതരുടെ 25 ശതമാനം മാത്രമാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. മരണനിരക്ക് രണ്ടുശതമാനത്തിൽ താഴെയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പുരോഗതിയുണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. മൂന്ന് വാക്സിനുകളാണ് ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ ഒരെണ്ണം അവസാന കടമ്പയായ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും വി കെ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ, നാളെയോ ഒരു വാക്സിൻ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും. മറ്റ് രണ്ടെണ്ണം ഒന്നുരണ്ടു ഘട്ടങ്ങളിലാണെന്നും വി കെ പോൾ പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മൂന്ന് വാക്സിനുകൾ വികസന ഘട്ടത്തിലാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ