- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്‌സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ കൊശമറ്റം ഫിനാൻസിൽ ഇന്നലെയാണ് കേന്ദ്ര ആദായ നികുതി റെയ്ഡ് നടന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീക്കാരുടെ ഇഷ്ട സ്ഥാപനങ്ങളിൽ ഒന്നാണ് കൊശമറ്റം ഫിനാൻസ്. അതുകൊണ്ട് തന്നെ ഇന്നലത്തെ റെയ്ഡിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയുണ്ട്. വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആദ്യ വിവരം. എന്നാൽ, അതിന് അപ്പുറത്തേക്ക് കേരളത്തിലെ ചില ഉന്നത രാഷ്ട്രീയക്കാരെയും ഞെട്ടിക്കുന്നതാണ് പുറമേ സ്വാഭാവികമെന്ന് തോന്നുന്ന ഈ ഇൻകം ടാക്‌സ് റെയ്ഡ്. കൊശമറ്റം ഫിനാൻസിന്റെ 60 ബ്രാഞ്ചുകളിലായാണ് ഇന്നലെ റെയ്ഡ് നടന്നത്. രാജ്യ വ്യാപകമായി നടന്ന ഈ റെയ്ഡിനെ കുറിച്ച് ചില ബിജെപി നേതാക്കൾക്കും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്തിലെ ഒരു ഉന്നതരായ രാഷ്ട്രീയക്കാരന്റെ പേരുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. മാത്യു ചെറിയാന്റെ ഉടമസ്ഥതയിലുള്ള കൊശമറ്റം ഗ്രൂപ്പിൽ കോട്ട
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ കൊശമറ്റം ഫിനാൻസിൽ ഇന്നലെയാണ് കേന്ദ്ര ആദായ നികുതി റെയ്ഡ് നടന്നത്. കേരളത്തിലെ പ്രമുഖ രാഷ്ട്രീക്കാരുടെ ഇഷ്ട സ്ഥാപനങ്ങളിൽ ഒന്നാണ് കൊശമറ്റം ഫിനാൻസ്. അതുകൊണ്ട് തന്നെ ഇന്നലത്തെ റെയ്ഡിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയുണ്ട്. വ്യാപകമായി നികുതി വെട്ടിപ്പ് നടക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആദ്യ വിവരം. എന്നാൽ, അതിന് അപ്പുറത്തേക്ക് കേരളത്തിലെ ചില ഉന്നത രാഷ്ട്രീയക്കാരെയും ഞെട്ടിക്കുന്നതാണ് പുറമേ സ്വാഭാവികമെന്ന് തോന്നുന്ന ഈ ഇൻകം ടാക്‌സ് റെയ്ഡ്.
കൊശമറ്റം ഫിനാൻസിന്റെ 60 ബ്രാഞ്ചുകളിലായാണ് ഇന്നലെ റെയ്ഡ് നടന്നത്. രാജ്യ വ്യാപകമായി നടന്ന ഈ റെയ്ഡിനെ കുറിച്ച് ചില ബിജെപി നേതാക്കൾക്കും അറിവുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്തിലെ ഒരു ഉന്നതരായ രാഷ്ട്രീയക്കാരന്റെ പേരുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. മാത്യു ചെറിയാന്റെ ഉടമസ്ഥതയിലുള്ള കൊശമറ്റം ഗ്രൂപ്പിൽ കോട്ടയത്തെ ഈ പ്രമുഖ നേതാവ് 125 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഭരണത്തിലിരുന്ന കാലത്ത് സുരക്ഷിത ബിനാമി നിക്ഷേപമെന്ന നിലയിൽ ഏൽപ്പിച്ചതായിരുന്നു ഈ പണം.
ആശുപത്രി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഈ നേതാവിന്റെ മരുമകൻ. ഇദ്ദേഹം ദുബായിൽ പുതുതായി ആശുപത്രി പണിയാൻ ഒരുങ്ങിയപ്പോൾ കൊശമറ്റത്തിൽ നിക്ഷേപിച്ചിരുന്ന 125 കോടിയുടെ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചു. ഇത്രയും വലിയ നിക്ഷേപം ഒറ്റയടിക്ക് പിൻവലിച്ചതോടെ കൊശമറ്റം ഫിനാൻസിനെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായി തിരിച്ചടിയാകുന്ന ഘട്ടത്തിലുമായി. ഈ ഘട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ കൊശമറ്റത്തിൽ പകരം പണമിറക്കിയത് ഭരണതലത്തിലെ പ്രമുഖനായ നേതാവിന്റെ റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമി ഇടപാടുകാരനായിരുന്നു.
കോട്ടയത്തെ സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരന് വേണ്ടി പണം മുടക്കിയതും ചില പ്രമുഖരാണ്. സിപിഎമ്മിലെ ഉന്നതനായ നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയും കൊശമറ്റത്തെ തകർച്ചയിൽ നിന്നു രക്ഷിക്കാൻ വേണ്ടി പണമിറക്കി. ഇങ്ങനെ ഭരണത്തിലെ ചിലരുടെ ബിനാമി നിക്ഷേപം കൂടി കൊശമറ്റത്തിൽ എത്തിയതോടെ തൽക്കാലം പിടിച്ചു നിർത്താൻ സാധിച്ചു. ഇതിനിടൊണ് ഇത്രയും വലിയ തുകയുടെ ഇടപാടുകൾ നടന്നത് ഇതിനിടെ ചില ബിജെപി നേതാക്കളുടെയും ശ്രദ്ധയിൽ വന്നു. ഇവരാണ് രാഷ്ട്രീയ ലക്ഷ്യം കൂടി വെച്ച് കേന്ദ്ര ആദായനികുതി വകുപ്പിനെ വിവരം അറിയിച്ചതും റെയ്ഡ് എത്തിയതുമെന്നാണ് ലഭിക്കുന്ന വിവരം.
ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത് 300 കോടിയോളം രൂപയുടെ അനധികൃത നിക്ഷേപം സ്ഥാപനത്തിൽ എത്തിയെന്നാണ്. ഇന്നലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് മുമ്പ് ധനകാര്യ സ്ഥാപനങ്ങളിൽ അതീവ റിസ്‌ക്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ കൊശമറ്റത്തെയും കേന്ദ്ര ധനകാര്യ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഈ നീക്കം സ്ഥാപനത്തിൽ റെയ്ഡിന് ലക്ഷ്യമിട്ടു കൊണ്ടു തന്നെയായിരുന്നു എന്ന സൂചനയുമുണ്ട്. ഈ നിക്ഷേപം സംബന്ധിച്ച അന്വേഷണങ്ങൾ തുടർന്നു വന്നാൽ കേരളത്തിലെ ഉന്നത നേതാക്കൾക്ക് മേൽ പിടിവീഴാനും സാധ്യതയുണ്ട്. വിഷയം രാഷ്ട്രീയമായി ബിജെപി എടുക്കുമോ എന്നാണ് അറിയേണ്ടതും. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ പ്രമുഖരായ പല നേതാക്കളുടെയും ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും. പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിരങ്ങൾ മറുനാടൻ ശേഖരിച്ചിട്ടുണ്ട്. ലഭിച്ച രേഖകളുടെ കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷം വിശദമായ വാർത്തകളും പുറത്തുവിടുന്നതായിരിക്കും.
നേരത്തെ മുത്തൂറ്റ് ഫിനാൻസ്, ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ്, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് മേലും ആദായനികുതി വകുപ്പിന്റെ പിടിവീണിരുന്നു. ഇതിന് ശേഷം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനമാണ് കൊശമറ്റ ഫിനാൻസ്. മുത്തൂറ്റ് ഗ്രൂപ്പിലും നിരവധി നേതാക്കളുടെ ബിനാമി നിക്ഷേപങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
നേരത്തെ നികുതി വെട്ടിച്ചു എന്ന് വ്യക്തമായതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസിൽ നിന്നും 800 കോടി രൂപയും ജോയ് ആലുക്കാസിൽ നിന്നും 300 കോടി രൂപയും പിഴ ഈടാക്കാൻ വിധിച്ചിരുന്നു. ഗോകുലം ഫിനാൻസിന് മേൽ 1000 കോടിയുടെ പിഴയാണ് ഉദ്യോഗസ്ഥർ ചുമത്തിയിരുന്നത്. പണയം വെച്ച സ്വർണം എടുക്കാതെ വരുമ്പോൾ ലേലം ചെയ്യുന്ന വേളയിൽ ഈ സ്വർണം കമ്പനിയുടെ തന്നെ ആളുകൾ ചുരുങ്ങിയ വിലക്ക് കൈവശപ്പെടുത്തിയാണ് നികുതിവെട്ടിപ്പിന് അവസരം ഒരുക്കുന്നത്. ഈ സംഭവം മുത്തൂറ്റിൽ അടക്കം നടന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ. അതിന് സമാനമായ തട്ടിപ്പു നടന്നു എന്ന പരാതിയെ തുടർന്നാണ് കൊശമറ്റത്തിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്തായാലും മുത്തൂറ്റ് ഫിനാൻസിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ വിവാദമായി മാറുമോ എന്നു കൂടിയാണ് ഇനി അറിയേണ്ടത്.