ന്റേതെന്ന പേരിൽ നഗ്‌നചിത്രം വാട്‌സ് ആപിൽ പ്രചരിപ്പിച്ചയാൾക്ക് മലായാളി താരം രചന നാരായണൻകുട്ടി കഴിഞ്ഞ ദിവസം കൊടുത്ത ചുട്ടമറുപടിയുടെ കെട്ടടങ്ങുന്നതിന് മുമ്പ് സോഷ്യൽ മീഡിയയുടെ നഗ്നതാ പ്രദർശനത്തിന് മറ്റൊരു ഇര കൂടി. ഹൻസികയുടെ കുളിസീൻ വീഡിയോ വൈറലായത് പോലെ തന്നെ മലയാളി കൂടിയായ ലക്ഷ്മി മേനോന്റെ വ്യാജ കുളിസിൻ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.

രൂപ സാദൃശ്യത്തിൽ ഏറെ കൃത്യത പാലിച്ചിരിക്കുന്നതിനാൽ ദൃശ്യങ്ങളിൽ കാണുന്നയാൾക്ക് ലക്ഷ്മി മേനോൻ തന്നെയാണെന്ന് തെറ്റിദ്ധരിക്കും വിധത്തിലാണ് വീഡിയോ. രണ്ടു മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.എന്നാൽ ഈ ചിത്രം കണ്ടതും കുടുംബമടക്കം താൻ ഞെട്ടിയെന്നാണ് ലക്ഷ്മി പറയുന്നത്.

പ്രശസ്തിയിലിരിക്കുന്ന സെലിബ്രിറ്റികളെ ഇത്തരത്തിൽ ആേക്ഷപിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പതിവായിരിക്കുകയാണെന്ന് ലക്ഷ്മി പറയുന്നു. സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്തരം സൈബർ അക്രമങ്ങൾ. ഇത്തരക്കാരെ കണ്ടുപിടിക്കുകയും ശിക്ഷിക്കുകയും ചെയ്യണമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. +2 പരീക്ഷ തിരക്കിലാണ് ഇപ്പോൾ ലക്ഷ്മി.

ലക്ഷ്മി റായി, കാവ്യാമാധവൻ എന്നിങ്ങിനെ അടുത്തിടെ ഏതാനും സെലിബ്രിറ്റികളുടെയെല്ലാം വ്യാജ വീഡിയോകൾ വാട്‌സ് ആപ്പ് വഴി പറന്നിരുന്നു. ഇതിലെ ഏറ്റവും ഇരകളാണ് ഹൻസികയും ലക്ഷ്മി മേനോനും. ഹൻസികയുടെ വീഡിയോയ്ക്ക് തൊട്ടു മുമ്പ് രാധികാ ആപ്തേയുടേതെന്ന് കരുതുന്ന വിധത്തിൽ ഒരു സെൽഫിക്കും നെറ്റിൽ പ്രചാരമേറിയിരുന്നു.

കൊമ്പൻ എന്ന പുതിയ ചിത്രത്തിന്റെ റിലീസും കാത്തിരിക്കുകയാണ് ലക്ഷ്മി ഇപ്പോൾ. കാർത്തി നായകനാകുന്ന ചിത്രം ഇതിനോടകം തമിഴ് പ്രേക്ഷകർക്ക് അമിത പ്രതീക്ഷ നൽകി കഴിഞ്ഞു. ചിമ്പുവിന്റെ വാലുവിനൊപ്പം ഏറ്റുമുട്ടാൻ മാർച്ച് 27ന് കൊമ്പൻ തിയേറ്ററുകളിലെത്തും.