- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനത്തിനു പിന്നാലെ കേന്ദ്രസർക്കാരിന്റെ പരിഷ്ക്കാരം ചെക്കുകളിലും വരുന്നു; സമീപഭാവിയിൽ ചെക്ക്ബുക്കുകളും നിരോധിച്ചേക്കും; നോട്ടുനിർമ്മിച്ച് വിവിധ സ്ഥലങ്ങളിലെത്തിക്കുന്നതിനും അതിന്റെ സുരക്ഷയ്ക്കും ചെലവാകുന്ന തുക ലാഭിച്ച് ഡിജിറ്റൽ ഇടപാടുകൾ സൗജന്യമാക്കാനും പദ്ധതി; വാണി്ജ്യ ഇടപാടുകൾക്കു പുറമേ വ്യക്തിപരമായ ഇടപാടുകളും പരിപൂർണ്ണമായി ഡിജിറ്റലാക്കാൻ ധനമന്ത്രാലയത്തിൽ തിരക്കിട്ട ശ്രമങ്ങൾ
ന്യൂഡൽഹി : നോട്ട് അസാധുവാക്കിയ നടപടിക്കു പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നീക്കം. സമീപ ഭാവിയിൽ തന്നെ ഇതു നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖന്ദൻവാൾ പറയുന്നു രാജ്യത്തെ പണമിടപാടുകളുടെ 95 ശതമാനവും ഇപ്പോൾ് നടക്കുന്നത് പണമായോ ചെക്കുകളായോ ആണെന്നാണ് കണക്കുകൾ. അതിനാൽ ചെക്കു നിരോധനം വാണിജ്യമേഖലയിൽ വൻ പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. ഡെബിറ്റ്- ക്രഡിറ്റ് കാർഡുകളുടെ ഉപയോഗം കൂട്ടുക, ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ഇടപാടുകൾ സുരക്ഷിതവും സുതാര്യവുമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോൺഫെഡറേഷൻ നടത്തിയ 'ഡിജിറ്റൽ രാത്'ന്റെ ഉദ്ഘാടനത്തിന് എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കറൻസി നോട്ട് അച്ചടിക്കുന്നതിനായി സർക്കാർ 25,000 കോടി രൂപയാണ് ചെലവഴിക്കുന്ന
ന്യൂഡൽഹി : നോട്ട് അസാധുവാക്കിയ നടപടിക്കു പിന്നാലെ ചെക്ക് ഇടപാടുകളും നിരോധിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നീക്കം. സമീപ ഭാവിയിൽ തന്നെ ഇതു നടപ്പിലാക്കാൻ സാദ്ധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രെഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖന്ദൻവാൾ പറയുന്നു
രാജ്യത്തെ പണമിടപാടുകളുടെ 95 ശതമാനവും ഇപ്പോൾ് നടക്കുന്നത് പണമായോ ചെക്കുകളായോ ആണെന്നാണ് കണക്കുകൾ. അതിനാൽ ചെക്കു നിരോധനം വാണിജ്യമേഖലയിൽ വൻ പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം.
ഡെബിറ്റ്- ക്രഡിറ്റ് കാർഡുകളുടെ ഉപയോഗം കൂട്ടുക, ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ഇടപാടുകൾ സുരക്ഷിതവും സുതാര്യവുമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോൺഫെഡറേഷൻ നടത്തിയ 'ഡിജിറ്റൽ രാത്'ന്റെ ഉദ്ഘാടനത്തിന് എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കറൻസി നോട്ട് അച്ചടിക്കുന്നതിനായി സർക്കാർ 25,000 കോടി രൂപയാണ് ചെലവഴിക്കുന്നത്. നോട്ടുകൾക്ക് സുരക്ഷ ഒരുക്കാനും വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നതിനുമായി 6000 കോടി രൂപ വേറെയും ചെലവാക്കുന്നു. ഇത് ഒഴിവാക്കുക കൂടി സർക്കാരിന്റെ ലക്ഷ്യമാണ്.
ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് ഇടപാടുകാൾക്ക് ഉപഭോക്താവിൽ നിന്നും ഈടാക്കുന്ന സേവന നിരക്ക് ഒഴിവാക്കിയാൽ ബാങ്കുകൾക്ക് സർക്കാർ ഈ തുക നൽകാനാകും.നോട്ട് അസാധുവാക്കലിന് ശേഷം ചെക്ക് ഇടപാടുകളിൽ വർധന ഉണ്ടായി. ചെറുകിട- മീഡിയം ഇടപാടുകളിലും ചെക്കുകൾ ഇപ്പോൾ ഉപയോഗിക്കുന്നു. പോസ്്റ്റു ഡേറ്റഡ് ചെക്കുകളുടെ ഉപയോഗവവും വളരെ വലുതാണ്. സാധാരണക്കാർ പോലും ഇടപാടുകൾക്കായി ആശ്രയിക്കുന്ന മാർഗ്ഗമാണ് ചെക്കുകൾ
നോട്ടുനിരോധനം ബുദ്ധിമുട്ടിച്ചതിന്റെ ഓർമ്മകൾ രാജ്യത്തെ ആരും മറന്നിട്ടില്ല. സമ്പന്നരെന്നോ ദരിദ്രരെന്നോ ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾ ഈ ദിനങ്ങളിൽ കഷടപ്പെട്ടു. ഇതിനു സമാനമായ അവസ്ഥയിലേയ്ക്കായിരിക്കും വാണിജ്യ നിർമ്മാണ മേഖലയെ ചെക്കു നിരോധനം എത്തിക്കുക എന്ന സംശയമാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രകടിപ്പിക്കുന്നത്