ന്യൂഡൽഹി: തന്റെ ശരീരത്തിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി തനിഷ്ത ചാറ്റർജി ടിവി ഷോയിൽ നിന്നും ഇറങ്ങിപ്പോയി. പ്രമുഖ ഹാസ്യ പരിപാടിയായ 'കോമഡി നൈറ്റ് ബചാവോ' യുടെ ചിത്രീകരണത്തിനിടെയാണ് താരം ദേഷ്യത്തോടെ ഇറങ്ങിപ്പോയത്. തന്റെ നിറത്തെയാണ് എല്ലാവരും കളിയാക്കുന്നത്. താൻ അറിയപ്പെടുന്നത് തന്നെ കറുത്തവൾ എന്ന പേരിലാണെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു.ഇത് തനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും താരം പറഞ്ഞു.

കളേഴ്‌സ് ടിവിയുടെ 'കോമഡി നൈറ്റ് ബചാവോ'യുടെ ചിത്രീകരണത്തിനിടെയാണ് താരം ദേഷ്യത്തോടെ ഇറങ്ങിപ്പോയത്. തന്റെ നിറത്തെ കളിയാക്കി എന്ന ്ആരോപിച്ച് ഫേസ്‌ബുക്കിൽ താരം പ്രതിഷേധക്കുറിപ്പും പോസ്റ്റ് ചെയ്തു. തന്റെ നിറത്തെയാണ് എല്ലാവരും കളിയാക്കുന്നത്. താൻ അറിയപ്പെടുന്നതു തന്നെ കറുത്തവൾ എന്ന പേരിലാണെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു. ഇത് തനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും താരം പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ വർണവിവേചനത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ടുണ്ട്. കറുപ്പ് മനോഹരമാണ്. കറുപ്പ് നിറമായതിൽ ഞാൻ അഭിമാനിക്കുന്നു. തുടങ്ങിയ ഒട്ടേറെ ക്യാംപെയിനുകളും ലോകത്താകമാനം നടക്കുന്നുണ്ട്. വർണ വിവേചനത്തിനെതിരായ അനവധി ഡോക്യുമെന്ററികളും നാം നിർമ്മിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാനസികാവസ്ഥയിൽ മാത്രം മാറ്റം വരുന്നില്ലെന്ന് തനിഷ്ത പറഞ്ഞു.

സംഭവം വിവാദമായതോടെ തമാശയാണെന്നു പറഞ്ഞ് സംഭവത്തെ ലഘൂകരിക്കാനാണ് ടിവി ഷോയുടെ സംഘാടകരും ചാനലും സുഹൃത്തുക്കളും ശ്രമിച്ചത്. എന്നാൽ, ഇത് തമാശയായി കരുതി തള്ളിക്കളയാനാകില്ലെന്നു പറഞ്ഞ് താരം മറുപടി നൽകി. എന്നാൽ സോഷ്യൽ മീഡിയയിൽ ചാനലിനെതിരെ വിമർശനം കടുത്തു. സോഷ്യൽ മീഡിയ ഒന്നടങ്കം നടിയെ പിന്തുണച്ചു രംഗത്തുവന്നു.

ഇതോടെ വിവാദം കൊഴുത്തത്തോടെ മാപ്പപേക്ഷിച്ച് ചാനൽ തന്നെ രംഗത്തെത്തി. തനിഷ്തയ്ക്കുണ്ടായ അപമാനത്തിൽ മാപ്പു ചോദിക്കുന്നതായും അപകീർത്തികരമായ പരാമർശം ഒഴിവാക്കി മാത്രമേ പരിപാടി സംപ്രേഷണം ചെയ്യൂ എന്നു ചാനൽ തന്നിഷ്തയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.