- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ ആംആദ്മി നൽകിയ ഷോക്കിൽ ബിജെപിക്ക് ആശ്വസിക്കാൻ ആസാം മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം; 74ൽ 38 മുൻസിപ്പൽ ബോർഡുകളിലും വിജയം നേടി; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തേരോട്ടത്തിന്റെ തുടക്കമെന്ന് നേതാക്കൾ
ഗുവാഹത്തി: അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാർട്ടി ഡൽഹിയിൽ ബിജെപിക്ക് നൽകിയ ഷോക്ക് ചെറുതൊന്നുമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തകർച്ചക്ക് ഇതു വഴിവെക്കുമെന്ന തരത്തിലേക്ക് വിലയിരുത്തലകൾ പുറത്തുവരുന്നതിനിടെ സംഭവിക്കാൻ പോകുന്നത് മറിച്ചാണെന്ന സൂചനകൾ നൽകി ആസാമിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഭരണകക്ഷിയായ
ഗുവാഹത്തി: അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാർട്ടി ഡൽഹിയിൽ ബിജെപിക്ക് നൽകിയ ഷോക്ക് ചെറുതൊന്നുമല്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ തകർച്ചക്ക് ഇതു വഴിവെക്കുമെന്ന തരത്തിലേക്ക് വിലയിരുത്തലകൾ പുറത്തുവരുന്നതിനിടെ സംഭവിക്കാൻ പോകുന്നത് മറിച്ചാണെന്ന സൂചനകൾ നൽകി ആസാമിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ബിജെപിയുടെ കുതിപ്പ്. ഡൽഹി നൽകിയ ഷോക്കിൽ നിന്നും ബിജെപി നേതാക്കൾക്ക് ആശ്വസികകാൻ വക നൽകുന്നുണ്ട് ഈ തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് നടന്ന 74 മുൻസിപ്പൽ ബോർഡുകളിൽ 38 എണ്ണം ബിജെപി സ്വന്തമാക്കി. നേരത്തെ കോൺഗ്രസിന്റെ പക്കൽ ഉണ്ടായിരുന്നത് 71 ബോർഡുകളായിരുന്നു. ഇത്തവണ കോൺഗ്രസിന് 17 ഇടത്ത് മാത്രമായി ഒരുങ്ങാനായിരുന്നു വിധി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സെമി ഫൈനലെന്നാണ് തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. ബിജെപിക്ക് പൊതുവേ ശക്തി കുറഞ്ഞ വടക്കുകിഴക്കൻ മേഖലയിൽ ഇപ്പോൾ നേടിയ വിജയം ബിജെപിക്ക വൻ ആത്മവിശ്വാസമാണ് നൽകുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ ബിജെപി വൻ മൂന്നേറ്റമാണ് നടത്തിയിരുന്നത്. എന്നാൽ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ബിജെപി പാലിക്കുന്നില്ലെന്നായിരുന്നു സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് അവകാശപ്പെട്ടത്. ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ശക്തമായി പറയുകയും ചെയ്തു. എന്നാൽ, മറുവശത്ത് ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റ പ്രശ്‌നങ്ങളും വികസന മുരടിപ്പുമാണ് ബിജെപി പ്രചരണത്തിൽ കൊണ്ടുവന്നത്. ഇതിൽ ബിജെപിയുടെ പ്രചരണം വിജയിച്ചു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ ഫലം നൽകുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ ആദ്യ ചുവടാണ് ഇതെന്നാണെന്നാണ് ബിജെപി നേതാക്കൾ ഇപ്പോഴത്തെ വിജയത്തെ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനേക്കാൾ വിശ്വസിക്കുന്നത് ബിജെപിയെ ആണെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും സംസ്ഥാന നേതാക്കൾ പറയുന്നു. അതേസമയം മുൻസിപ്പൽ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ അസംബ്ലി തെരഞ്ഞെടുപ്പിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് ആസാം മുഖ്യമന്ത്രി തരുൺ ഗോഗോയ് അഭിപ്രായപ്പെട്ടത്. ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവരാണ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ഫലം നിർണ്ണയിക്കുന്നതെന്നും ഗോഗോയ് അഭിപ്രായപ്പെട്ടു.
അസം ഗണപരിഷത്ത്, എൻസിപി തുടങ്ങിയ കക്ഷികളാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച മറ്റ് കക്ഷികൾ. എൻസിപി നാലിടത്തും സിപിഐ(എം) ഒരിടത്തും വിജയിച്ചു. എൻസിപി ഒരിടത്തും ഭരണം നേടിയിട്ടുണ്ട്. പത്തിടത്ത് ആർക്കും ഭൂരിപക്ഷം ല്ഭിച്ചില്ല.