- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷി മഹാരാജിനു പിന്നാലെ ബംഗാളിലെ ബിജെപി നേതാവും വിവാദ പ്രസ്താവനയുമായി രംഗത്ത്; ഹിന്ദു സ്ത്രീകൾക്ക് അഞ്ചു കുട്ടികൾ വേണമെന്ന് ശ്യാമൾ ഗോസ്വാമി
ബീർഭൂം: എംപി സാക്ഷി മഹാരാജിനു പിന്നാലെ ഹിന്ദു സ്ത്രീകൾക്കു അഞ്ചു കുട്ടികൾ വേണമെന്ന പ്രസ്താവനയുമായി ബംഗാളിലെ ബിജെപി നേതാവ് രംഗത്ത്. ഹിന്ദുക്കൾക്ക് നാല് മക്കൾ വേണമെന്ന സാക്ഷിയുടെ ആഹ്വാനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവും രംഗത്തെത്തിയത്. ഹിന്ദുക്കൾക്ക് അഞ്ച് കുട്ടികൾ വേണമെന്ന ആവശ്യമുയർത്തിയത് പശ്ചിമ ബംഗാളിലെ ബീ

ബീർഭൂം: എംപി സാക്ഷി മഹാരാജിനു പിന്നാലെ ഹിന്ദു സ്ത്രീകൾക്കു അഞ്ചു കുട്ടികൾ വേണമെന്ന പ്രസ്താവനയുമായി ബംഗാളിലെ ബിജെപി നേതാവ് രംഗത്ത്. ഹിന്ദുക്കൾക്ക് നാല് മക്കൾ വേണമെന്ന സാക്ഷിയുടെ ആഹ്വാനം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ബിജെപി നേതാവും രംഗത്തെത്തിയത്.
ഹിന്ദുക്കൾക്ക് അഞ്ച് കുട്ടികൾ വേണമെന്ന ആവശ്യമുയർത്തിയത് പശ്ചിമ ബംഗാളിലെ ബീർഭൂമിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമൾ ഗോസ്വാമിയാണ്. പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന പൊതു ചടങ്ങിലായിരുന്നു ശ്യാമളിന്റെ വിവാദ പ്രസ്താവന.
ഹിന്ദു സ്ത്രീകൾക്ക് അഞ്ച് മക്കൾ വീതം ജനിച്ചില്ലെങ്കിൽ ഭാവിയിൽ ഇന്ത്യക്ക് സന്തുലിതാവസ്ഥ ഉണ്ടാകില്ല എന്ന വാദമാണ് ശ്യാമൾ ഉയർത്തിയത്. ഹിന്ദു അമ്മമാർക്കും സഹോദരിമാർക്കും അഞ്ച് മക്കൾ ഇല്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ഉണ്ടായിരിക്കില്ല. ഹിന്ദു മതത്തെയും സനാതന ധർമ്മത്തെയും സംരക്ഷിക്കാനായി എല്ലാ ഹിന്ദുക്കളും അഞ്ച് കുട്ടികൾക്ക് വീതം ജന്മം കൊടുക്കേണ്ടത് ആവശ്യമാണെ്ന്നും ഗോസ്വാമി പറഞ്ഞു.
ഹിന്ദു മതത്തെ രക്ഷിക്കാൻ നാല് മക്കൾ വീതം ഒരു കുടുംബത്തിൽ വേണമെന്ന് കഴിഞ്ഞ ആഴ്ചയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ മഹാരാജിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. പത്ത് ദിവസത്തെ സമയമാണ് നൽകിയിട്ടുണ്ട്. എന്നാൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സാക്ഷി.

