- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഫല തുകയുടെ പേരിൽ ബോളിവുഡിലെ സഹസംവിധായകനും സംഗീത സംവിധായകനും തമ്മിൽ പൊരിഞ്ഞ തല്ല്; പ്രശാന്ത് ചൗന്ദരിയുടെ പരാതിയിൽ സംഗീത സംവിധായകൻ ഇസ്മായിൽ ദർബാർ അറസ്റ്റിൽ
സിനിമാ ലോകത്ത് പ്രതിഫലത്തുകയുടെ പേരിൽ ആരോപണങ്ങളും വാക്വാദങ്ങളും പതിവാണ്. ഇപ്പോഴിതാ ബോളിവുഡിൽ പ്രതിഫലത്തിന്റെ പേരിൽ അസിസ്റ്റന്റ് ഡയറക്ടറും സംഗീത സംവിധായകനും തമ്മിൽ പൊരിഞ്ഞ തല്ലുണ്ടായതായി റിപ്പോർട്ട്. സഹ സംവിധായകൻ പ്രശാന്ത് ചൗധരിക്കാണ് സംഗീത സംവിധായകൻ ഇസ്മായിൽ ദർബറിന്റെ തല്ല് കിട്ടിയത്. പ്രതിഫല ബാക്കി നൽകുന്നതുമായി ബന്ധപ്പെ
സിനിമാ ലോകത്ത് പ്രതിഫലത്തുകയുടെ പേരിൽ ആരോപണങ്ങളും വാക്വാദങ്ങളും പതിവാണ്. ഇപ്പോഴിതാ ബോളിവുഡിൽ പ്രതിഫലത്തിന്റെ പേരിൽ അസിസ്റ്റന്റ് ഡയറക്ടറും സംഗീത സംവിധായകനും തമ്മിൽ പൊരിഞ്ഞ തല്ലുണ്ടായതായി റിപ്പോർട്ട്. സഹ സംവിധായകൻ പ്രശാന്ത് ചൗധരിക്കാണ് സംഗീത സംവിധായകൻ ഇസ്മായിൽ ദർബറിന്റെ തല്ല് കിട്ടിയത്.
പ്രതിഫല ബാക്കി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തല്ല് ഉണ്ടാകുന്നത്. ഡയറക്ടർ പ്രശാന്ത് ചൗന്ദരിയുടെ പരാതിയിൽ പൊലീസ് സംഗീതസംവിധായകനായ ഇസ്മായിൽ ദർബാറിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ധേരിയിൽ വച്ചാണ് തല്ല് നടക്കുന്നത്. ഇരുവരും തമ്മിൽ നേരെത്തെ ഒരു സിനിമയിലെ പ്രതിഫല കാര്യത്തിൽ തർക്കം നിലനിന്നിരുന്നു.
തർക്കത്തിൽ ദർബാറിന്റെ മകൻ സെയ്ദും സുഹൃത്തുക്കളായ നിഷാന്ത് സിങ് മൊഹ്‌സീൻ ഖാൻ എന്നിവരും ചേർന്ന് പ്രശാന്ത് ചൗധരിയെ ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലിച്ചതച്ചതായാണ് പരാതി. ഇവർക്കൊപ്പം പിന്നീട് ഇസ്മായീൽ ദർബാറും ചേരുകയായിരുന്നു.
സഹസംവിധായകന്റെ പരാതിയിൽ സംഗീത സംവിധായകനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. സഞ്ജയ് ലീലാബൻസാലിയുടെ ഹം ദിൽദേ ചുകേ സനം, ദേവദാസ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ദർബാർ കിസ്‌നയിൽ എ ആർ റഹ്മാന്റെ സഹായിയായിരുന്നു.