- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ വിരോധത്തിന്റെ അടയാളമാക്കി മാറ്റുന്നത് ആര്? ഡൽഹി പ്രസ് ക്ലബ്ബിലും അഫ്‌സൽ ഗുരു അനുസ്മരണം; ജെഎൻയുവിലെ ഇന്ത്യ വിരുദ്ധതയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം രജിസ്റ്റർ ചെയ്ത് പൊലീസ്
അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ വിരോധത്തിന്റെ അടയാളമാക്കി മാറ്റുന്നത് ആര്? ഡൽഹി പ്രസ് ക്ലബ്ബിലും അഫ്‌സൽ ഗുരു അനുസ്മരണം; രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎൻയുവിലെ വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്തു ന്യൂഡൽഹി: പാർലമെന്റിനുനേർക്ക് ഭീകരാക്രമണം നടത്തിയതിന് തൂക്കിലേറ്റപ്പെട്ട തീവ്രവാദി അഫ്‌സൽ ഗുരുവിനെ മഹത്വവൽക്കരിച്ചുകൊണ്ട് ഡൽഹി പ്രസ് ക
അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ വിരോധത്തിന്റെ അടയാളമാക്കി മാറ്റുന്നത് ആര്? ഡൽഹി പ്രസ് ക്ലബ്ബിലും അഫ്‌സൽ ഗുരു അനുസ്മരണം; രാജ്യദ്രോഹക്കുറ്റം ചുമത്തി ജെഎൻയുവിലെ വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: പാർലമെന്റിനുനേർക്ക് ഭീകരാക്രമണം നടത്തിയതിന് തൂക്കിലേറ്റപ്പെട്ട തീവ്രവാദി അഫ്‌സൽ ഗുരുവിനെ മഹത്വവൽക്കരിച്ചുകൊണ്ട് ഡൽഹി പ്രസ് ക്ലബ്ബിൽ അനുസ്മരണ യോഗം. പാർലമെന്റ് ആക്രമണക്കേസ്സിൽ വിട്ടയച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സറടക്കമുള്ളവർ പങ്കെടുത്ത ചടങ്ങ് ഇന്ത്യാ വിരുദ്ധതയുടെ കൂട്ടായ്മയായി മാറി.
അതിനിടെ, പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയും അഫ്‌സൽ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജെ.എൻ.യു വിദ്യാർത്ഥി സംഘടനാ നേതാവ് കൻഹയ്യ കുമാറാണ് അറസ്റ്റിലായത്.
ഡൽഹിയിൽ പ്രസ് ക്ലബ് അംഗമായ അലി ജാവേദാണ് ഒരു പിറന്നാൾ പാർട്ടിക്കെന്ന വ്യാജേന ക്ലബ്ബിന്റെ ഒന്നാം നിലയിലെ കോൺഫറൻസ് ഹാൾ ബുക്ക് ചെയ്തിരുന്നത്. എന്നാൽ, അഫ്‌സൽ ഗുരുവിന്റെയും ജെകെഎൽഎഫ് തലവൻ മക്‌ബൂൽ ഭട്ടിന്റെയും അനുസ്മരണ യോഗമാണ് ഇവിടെ നടന്നത്. ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ സാർ ഗീലാനിയും യോഗത്തിൽ പങ്കെടുത്തു.
വിവരമറിഞ്ഞ ഡൽഹി പ്രസ് ക്ലബ് ഭാരവാഹികൾ ഹാൾ ബുക്ക് ചെയ്ത അംഗത്തിനെതിരെ നടപടിയെടുത്തു. ഇയാൾക്ക് ഷോക്കോസ് നോട്ടീസ് നൽകിയ ഭാരവാഹികൾ, പരിപാടിയുമായി പ്രസ് ക്ലബ്ബിന് ബന്ധമില്ലെന്നു വ്യക്തമാക്കി. ഇക്കാര്യം പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് ക്ലബ് പ്രസിഡന്റ് രാഹുൽ ജലാലി പറഞ്ഞു.
അതിനിടെയാണു ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസ്സെടുത്തത്. ബിജെപി എംപി മഹേഷ് ഗിരിയുടെയും എബിവിപിയുടെയും പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. തുടർന്നു വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അനുസ്മരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണു കുറ്റക്കാരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഗുരുവിന്റെ ചരമവാർഷികം സർവകലാശാല ക്യാമ്പസിൽ ഒരുവിഭാഗം വിദ്യാർത്ഥികൾ ആചരിച്ചത്.
ഗുരുവിനെ വധശിക്ഷയ്ക്ക് വിധേയരാക്കിയ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ച ഇവർ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളും നടത്തി. യോഗം നടത്തുന്നതിന് സർവകലാശാല ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു ഈ നടപടി. സംഭവത്തെക്കുറിച്ച് ജെഎൻയു അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കൻഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടു പോയതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. രാജ്യവിരുദ്ധ മുദ്രാവാക്യമുയർത്തുന്നവരെയും രാജ്യത്തിന്റെ ഐക്യം തകർക്കുന്നവരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.



