നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ദേശീയ സമ്മേളനം 2017 ജൂലൈ 20-23 വരെ ഡാളസിലെ മെസ്‌കീറ്റിൽ Hamton Inn & Suites കൺവൻഷൻ സെന്ററിൽ നടക്കും. നാളിതുവരെ ഡാളസിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോൺഫ്രൻസ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

''ഇതാ ഞാൻ സകലവും പുതുതാക്കുന്നു'' (Behold I make everything New) വെളി.21:5 എന്നതാണ് തെരെഞ്ഞെടുത്തിരിക്കുന്ന കോൺഫ്രൻസ് തീം. അനുഗ്രഹീതരായ കത്തൃദാസന്മാർ വചനശുശ്രൂഷക്ക് എത്തിച്ചേരും. പാസ്റ്റർമാരായ രവി മണി, ജോഷ്വാ ജോൺസ്, മൈക്കിൾ ഡിസാനെ, ജോനഥാൻ പൊക്ലൂഡ, വി.റ്റി.ഏബ്രഹാം, വി.ജെ.സാംകുട്ടി, നിക്സൺ കെ.വർഗീസ്, സാമുവൽ വിൽസൺ, സിസ്റ്റർ കൊച്ചുമോൾ ജെയിംസ് എന്നിവരെ കൂടാതെ അമേരിക്കയിൽ നിന്നുള്ള ദൈവദാസന്മാരും വചനശുശ്രൂഷ നിർവ്വഹിക്കും.

കോൺഫറൻസ് നാഷണൽ കൺവീനറായി റവ. കെ.സി. ജോൺ, നാഷണൽ സെക്രട്ടറിയായി കൊച്ചുമോൻ വർഗീസ്, നാഷണൽ ട്രഷററായി ജേക്കബ് കൊച്ചുമ്മനും പ്രവർത്തിക്കുന്നു. ആലീസ് ജോൺ നാഷണൽ ലേഡീസ് കോർഡിനേറ്ററായും റവ. അഷീഷ് മാത്യു നാഷണൽ യൂത്ത് കോർഡിനേറ്ററായും നേതൃത്വം നൽകുന്നു.

ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പാസ്റ്റർ മാത്യു വർഗീസ് (മിനിസ്റ്റേഴ്സ് കോർഡിനേറ്റർ), തോമസ് വർഗീസ് (ജനറൽ കോർഡിനേറ്റർ), ബിജു ദാനിയേൽ (ഇവന്റ് കോർഡിനേറ്റർ), സജി മാലിയിൽ (ലോക്കൽ സെക്രട്ടറി), ബിനോയ് ഫിലിപ്പ് (ലോക്കൽ ട്രഷറാർ), ഷീബാ ഏബ്രഹാം (യൂത്ത് കോർഡിനേറ്റർ) എന്നിവരും പ്രവർത്തിക്കുന്നു.