- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതയോരത്തെ മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധി ബാറുകൾക്കു ബാധകമല്ല; മദ്യശാലയെന്ന നിർവചനത്തിൽ വരുന്നത് ബിവറേജസ് കോർറേഷന്റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ മാത്രം; പുതിയ മദ്യനയം പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന ഇടതു സർക്കാരിന് എജി നല്കിയ നിയമോപദേശം ഇങ്ങനെ
തിരുവനന്തപുരം: മദ്യശാലകളുടെ ദൂരപരിധി ബാറുകൾക്ക് ബാധകമല്ലെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. സുപ്രീംകോടതിയുടെ വിധി ബാധകമാകുക ചില്ലറ മദ്യവിൽപ്പനശാലകൾക്ക് മാത്രമാണെന്നും അറ്റോർണി ജനറൽ സർക്കാരിന് നിയമോപദേശം നൽകി. സുപ്രീംകോടതി വിധി വന്നതിനുശേഷം സർക്കാരിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എജിയുടെ നിയമോപദേശം. ദേശീയ, സംസ്ഥാന പാതകൾക്കു സമീപമുള്ള മദ്യശാലകളുടെ ലൈസൻസുകൾ മാർച്ച് 31നു ശേഷം പുതുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഹൈവേയ്ക്കു സമീപത്തുള്ള മദ്യവിൽപന ശാലകളുടെ വഴികാട്ടി ബോർഡുകൾ പോലും നീക്കേണ്ടതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവിൽ വ്യക്തത വരുത്താനാണ് സർക്കാർ നിയമോപദേശം തേടിയത്. മദ്യവിൽപനശാലകളുടെ നിർവചനത്തിൽ ബാറുകൾ പെടില്ലെന്നാണ് എജി വ്യക്തമാക്കിയിരിക്കുന്നത്. ബിവറേജസ് കോർറേഷന്റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ മാത്രമാണ് വിൽപനശാല എന്ന നിർവചനത്തിൽ പെടുക. ബാറുകളിൽ ഇരുന്ന് കഴിക്കാനു

തിരുവനന്തപുരം: മദ്യശാലകളുടെ ദൂരപരിധി ബാറുകൾക്ക് ബാധകമല്ലെന്ന് സംസ്ഥാന സർക്കാരിന് നിയമോപദേശം. സുപ്രീംകോടതിയുടെ വിധി ബാധകമാകുക ചില്ലറ മദ്യവിൽപ്പനശാലകൾക്ക് മാത്രമാണെന്നും അറ്റോർണി ജനറൽ സർക്കാരിന് നിയമോപദേശം നൽകി. സുപ്രീംകോടതി വിധി വന്നതിനുശേഷം സർക്കാരിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എജിയുടെ നിയമോപദേശം.
ദേശീയ, സംസ്ഥാന പാതകൾക്കു സമീപമുള്ള മദ്യശാലകളുടെ ലൈസൻസുകൾ മാർച്ച് 31നു ശേഷം പുതുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഹൈവേയ്ക്കു സമീപത്തുള്ള മദ്യവിൽപന ശാലകളുടെ വഴികാട്ടി ബോർഡുകൾ പോലും നീക്കേണ്ടതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി ഉത്തരവിൽ വ്യക്തത വരുത്താനാണ് സർക്കാർ നിയമോപദേശം തേടിയത്. മദ്യവിൽപനശാലകളുടെ നിർവചനത്തിൽ ബാറുകൾ പെടില്ലെന്നാണ് എജി വ്യക്തമാക്കിയിരിക്കുന്നത്. ബിവറേജസ് കോർറേഷന്റെ ചില്ലറ വിൽപന കേന്ദ്രങ്ങൾ മാത്രമാണ് വിൽപനശാല എന്ന നിർവചനത്തിൽ പെടുക. ബാറുകളിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്. മിക്ക ബാറുകളിലും ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും എജി നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈവേകളിൽ വാഹനാപകടങ്ങൾ പെരുകുന്നതിന് പാതയോരത്തെ മദ്യശാലകൾ വലിയൊരു കാരണമാണെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കവെയായിരുന്നു വിധി. ഹൈവേ ഓരത്ത് അരകിലോമീറ്റർ പരിധിക്കുള്ളിലുള്ള എല്ലാ മദ്യശാലകളും പൂട്ടാനാണ് നിർദ്ദേശം.
ഒരുമാസത്തിനകം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് എൽഡിഎഫ് തീരുമാനം. അതിനിടെ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ സിപിഐ(എം) നീക്കം നടത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും പ്രവർത്തന സമയം കൂട്ടാനുമാണ് തീരുമാനം.
സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും. കൂടാതെ മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഐ(എം) പറയുന്നു.

