ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യ ഇന്ത്യ വിട്ടതായി കേന്ദ്ര സർക്കാരിന്റെ സ്ഥിരീകരണം. മല്യ രാജ്യം വിട്ടെന്ന് എജി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. മല്യ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്‌പോഴാണ് അറ്റോർണി ജനറൽ കോടതിയെ ഇക്കാര്യം അറിയിച്ചത്. മല്യ രാജ്യം വിട്ട കാര്യം സിബിഐയാണ് സർക്കാരിനെ അറിയിച്ചത്. മാർച്ച് രണ്ടാം തീയതി ആയിരിക്കാം മല്യ ഇന്ത്യയ്ക്ക് പുറത്തേക്ക് പോയതെന്നും അറ്റോർണി ജനറൽ മുകുൾ റോഹ്തഗി പറഞ്ഞു.