- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി വളപ്പിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ; സംഭവത്തിൽ എല്ലാവരുടെയും ഭാഗത്തു തെറ്റുണ്ടെന്ന് എജി; അന്വേഷണത്തിൽ സത്യം വെളിവാകുമെന്നും സുധാകരപ്രസാദ്
കൊച്ചി: ഹൈക്കോടതി വളപ്പിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ ചെയ്തു. അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദാണു ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ ചെയ്തത്. ഹൈക്കോടതി വളപ്പിലെ സംഭവം ദൗർഭാഗ്യകരമെന്ന് എജി പറഞ്ഞു. എല്ലാ ഭാഗത്തും തെറ്റുണ്ട്. അന്വേഷണത്തിൽ സത്യം വെളിവാകുമെന്നും എജി വ്യക്തമാക്കി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനോടും സർക്കാരിനോടുമാണ് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർക്കും പൊലീസിനും അഭിഭാഷകർക്കും വീഴ്ച പറ്റിയിട്ടുണ്ട്. അന്വേഷണത്തിനു വിരമിച്ച ജില്ലാ ജഡ്ജിയുടെ സേവനം വിട്ടുതരാൻ ആവശ്യപ്പെടും. പ്രശ്ന പരിഹാരത്തിനായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഒരു സംഘം അഭിഭാഷകർ ഇന്ന് നടത്തുന്ന ഹൈക്കോടതി ബഹിഷ്‌കരണത്തിൽ പങ്കെടുക്കില്ലെന്ന് എറണാകുളം ജില്ലാ ബാർ അസോസിയേഷൻ വ്യക്തമാക്കി. കൂടാതെ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൗൺസിൽ ചേർന്ന് ഇന്നുതന്നെ ഇക്കാര്യങ്ങളിൽ തീരുമ

കൊച്ചി: ഹൈക്കോടതി വളപ്പിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ ചെയ്തു. അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദാണു ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ ചെയ്തത്.
ഹൈക്കോടതി വളപ്പിലെ സംഭവം ദൗർഭാഗ്യകരമെന്ന് എജി പറഞ്ഞു. എല്ലാ ഭാഗത്തും തെറ്റുണ്ട്. അന്വേഷണത്തിൽ സത്യം വെളിവാകുമെന്നും എജി വ്യക്തമാക്കി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനോടും സർക്കാരിനോടുമാണ് അഡ്വക്കേറ്റ് ജനറൽ സി.പി സുധാകരപ്രസാദ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർക്കും പൊലീസിനും അഭിഭാഷകർക്കും വീഴ്ച പറ്റിയിട്ടുണ്ട്. അന്വേഷണത്തിനു വിരമിച്ച ജില്ലാ ജഡ്ജിയുടെ സേവനം വിട്ടുതരാൻ ആവശ്യപ്പെടും. പ്രശ്ന പരിഹാരത്തിനായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഒരു സംഘം അഭിഭാഷകർ ഇന്ന് നടത്തുന്ന ഹൈക്കോടതി ബഹിഷ്‌കരണത്തിൽ പങ്കെടുക്കില്ലെന്ന് എറണാകുളം ജില്ലാ ബാർ അസോസിയേഷൻ വ്യക്തമാക്കി. കൂടാതെ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അഡ്‌മിനിസ്ട്രേറ്റീവ് കൗൺസിൽ ചേർന്ന് ഇന്നുതന്നെ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും.
ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി വളപ്പിൽ സംഘർഷമുണ്ടായത്. ഗവണ്മെന്റ് പ്ലീഡർ യുവതിയെ കടന്നുപിടിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. തുടർച്ചയായ രണ്ടു ദിവസമാണ് ഹൈക്കോടതി പരിസരത്തു സംഘർഷമുണ്ടായത്. മാദ്ധ്യമപ്രവർത്തകരുടെ പ്രതിഷേധമാർച്ചിലേക്കു ബൈക്ക് ഓടിച്ചു കയറ്റിയ സംഭവവുമുണ്ടായി. ഒടുവിൽ പൊലീസ് ലാത്തിവീശുകയും ചെയ്തു. സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർക്കും അഭിഭാഷകർക്കും പരിക്കേറ്റിരുന്നു.

