- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; നാരദ കേസ് കുത്തിപ്പൊക്കി കേന്ദ്രം; മന്ത്രിമാരെ കസ്റ്റഡിയിലെടുത്തത് സ്പീക്കറുടെ അനുമതിയില്ലാതെയെന്ന് ബംഗാൾ സർക്കാർ; മമത- മോദി പോരാട്ടം പുതിയ തലത്തിലേയ്ക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കൈവിട്ടതോടെ നാരദാ കേസ് കുത്തിപ്പൊക്കി കേന്ദ്രം. പുതിയ മമത മന്ത്രിസഭയിലെ അംഗങ്ങളായ ഫർഹദ് ഹകീം, സുബ്രത മുഖർജി എന്നിവരെ സിബിഐ തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
രാവിലെ ഒമ്പതു മണിയോടെ വീട്ടിലെത്തിയ കേന്ദ്രസേന ആദ്യം ഫർഹദ് ഹകീമിനെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്‌റ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂൽ എംഎൽഎ മദൻ മിത്ര, പാർട്ടി നേതാവ് സോവൻ ചാറ്റർജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി. കൊൽക്കത്ത മേയറും മുന്മന്ത്രിയുമായിരുന്നു സോവൻ ചാറ്റർജി നേരത്തെ തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാർച്ചിൽ പഴയ തട്ടകത്തിൽ തന്നെ തിരിച്ചെത്തിയതാണ്.
നാലുപേർക്കുമെതിരെ സിബിഐ അന്വേഷണത്തിന് നേരത്തെ ഗവർണർ ജഗദീപ് ധൻകർ അനുമതി നൽകിയിരുന്നു.
എല്ലാവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ച് കസ്റ്റഡിയിലെടുക്കാൻ അനുമതി തേടുമെന്നാണ് ഒടുവിലെ റിപ്പോർട്ട്. ജാമ്യം ലഭിക്കുംവരെ നാലുപേരെയും പൊലീസ് ലോക്കപ്പിലിടും.
എംഎൽഎമാരെ പ്രോസിക്യൂട്ട് ചെയ്യാൻ നിലവിൽ സഭാ സ്പീക്കറുടെ അനുമതി തേടണം. ഇതിനു നിൽക്കാതെ സിബിഐ ഗവർണറെ സമീപിക്കുകയായിരുന്നു. ഇവർ എംഎൽഎമാർ എന്ന നിലയ്ക്കല്ല, 2011 ൽ തനിക്കു കീഴിൽ സത്യപ്രതിജഞ ചെയ്ത മന്ത്രിമാർ എന്ന നിലക്കാണ് അനുമതി നൽകിയതെന്നാണ് ഗവർണറുടെ വിശദീകരണം.
2014 ൽ നാരദ അഴിമതി കേസ് പൊങ്ങിവന്ന 2014 ൽ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഇതിൽ ഫർഹദ് ഹകീം, സുബ്രത മുഖർജി എന്നിവർക്ക് ഇത്തവണയും സത്യപ്രതിജഞ ചൊല്ലിക്കൊടുത്തത് ഗവർണർ ജഗദീപ ധൻകർ തന്നെ.
നാരദ ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തിൽ തൃണമൂൽ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തിയതാണ് നാരദ കേസ്.
മറുനാടന് മലയാളി ബ്യൂറോ