- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
പകുതിയിലേറെ പേരും ബഡ്ജറ്റിനെ സ്വാഗതം ചെയ്യുമ്പോഴും വെള്ളത്തിന്റെ വില വർദ്ധനവിനെതിരെ പ്രതിഷേധിക്കുന്നവർ നിരവധി; സിംഗപ്പൂരിൽ പുതിയ ബഡ്ജറ്റിനെ സംബന്ധിച്ച ജനങ്ങളുടെ പ്രതികരണം ഇങ്ങനെ
കഴിഞ്ഞ മാസം 20 നാണ് രാജ്യത്തെ പുതിയ ബഡ്ജറ്റ് സാമ്പത്തിക കാര്യ മന്ത്രി ഹെങ് സ്വീ കീറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. ബഡ്ജറ്റിൽ ഏറ്റവും അധികം എതിർപ്പ് നേരിടുന്നത് വെള്ളവിലയിൽ ഏർപ്പെടുത്താനൊരുങ്ങുന്ന വർദ്ധനവ് ആണ്. ഇത് തന്നെയാണ് സർക്കാർ നടത്തിയ സർവ്വേയിലും വെളിവാകുന്നത്. രാജ്യത്തെ പകുതിയിലെറെ പേരും ഈ വർഷത്തെ ബഡ്ജറ്റിലെ കുടുംബക്ഷേമ പ്രവർത്തനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുകൂലിക്കുമ്പോഴും വെള്ളവില സംബന്ധിച്ച തീരുമാനത്തിന് പ്രതിഷേധം ഉയരുന്നുണ്ട്. 20 വയസിന് മുകളിലുള്ള ആയിരത്തിലധികം പേർക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഈ പ്രതികരണം ഉയർന്നിരിക്കുന്നത്. ഫോണിലൂടെയാണ് ജനങ്ങളിൽ നിന്നും അഭ്രിപ്രായം ശേഖരിച്ചത്. ഇതിൽ 52 ശതമാനം പരേരും നടപടികളെ പിന്തുണച്ചു. പകുതിയേറെപേർ തൊഴിൽ മേഖലയിലെ നടപടികളെയും പിന്തുണച്ചു. എന്നാൽ 43 ശതമാനം പേരും വെള്ളവില വർദ്ധനവ് കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ 24 ശതമാനം നിക്ഷ്പക്ഷ അഭിപ്രായം രേഖപ്പെട
കഴിഞ്ഞ മാസം 20 നാണ് രാജ്യത്തെ പുതിയ ബഡ്ജറ്റ് സാമ്പത്തിക കാര്യ മന്ത്രി ഹെങ് സ്വീ കീറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത്. ബഡ്ജറ്റിനെ അനുകൂലിച്ചും പ്രതിഷേധിച്ചും നിരവധി വാദങ്ങൾ ഉയരുന്നുണ്ട്. ബഡ്ജറ്റിൽ ഏറ്റവും അധികം എതിർപ്പ് നേരിടുന്നത് വെള്ളവിലയിൽ ഏർപ്പെടുത്താനൊരുങ്ങുന്ന വർദ്ധനവ് ആണ്. ഇത് തന്നെയാണ് സർക്കാർ നടത്തിയ സർവ്വേയിലും വെളിവാകുന്നത്. രാജ്യത്തെ പകുതിയിലെറെ പേരും ഈ വർഷത്തെ ബഡ്ജറ്റിലെ കുടുംബക്ഷേമ പ്രവർത്തനങ്ങളെയും സാമൂഹിക പ്രവർത്തനങ്ങളെയും അനുകൂലിക്കുമ്പോഴും വെള്ളവില സംബന്ധിച്ച തീരുമാനത്തിന് പ്രതിഷേധം ഉയരുന്നുണ്ട്.
20 വയസിന് മുകളിലുള്ള ആയിരത്തിലധികം പേർക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ഈ പ്രതികരണം ഉയർന്നിരിക്കുന്നത്. ഫോണിലൂടെയാണ് ജനങ്ങളിൽ നിന്നും അഭ്രിപ്രായം ശേഖരിച്ചത്. ഇതിൽ 52 ശതമാനം പരേരും നടപടികളെ പിന്തുണച്ചു. പകുതിയേറെപേർ തൊഴിൽ മേഖലയിലെ നടപടികളെയും പിന്തുണച്ചു.
എന്നാൽ 43 ശതമാനം പേരും വെള്ളവില വർദ്ധനവ് കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ 24 ശതമാനം നിക്ഷ്പക്ഷ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 32 ശതമാനം പേർ നടപടിയെ പിന്തുണച്ചു.