- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിന്റെ വാർഷിക ആഘോഷം അഗാലിയോ 2018' മെഗാ സ്റ്റേജ് ഷോ ഏഴിന് ബഹ്റൈൻ കേരളിയ സമാജത്തിൽ
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിന്റെ നാല്പതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'അഗാലിയോ 2018' മെഗാ സ്റ്റേജ് ഷോ ഏഴിന് വൈകിട്ട് 6:30 ന് ബഹ്റൈൻ കേരളിയ സമാജത്തിൽ വച്ച് നടക്കും. പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശയും അതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങുകൾക്കും പള്ളിയുടെ 40-ാം വാർഷീക ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത് സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മീകത്വത്തിൽ ആയിരുന്നു. കഴിഞ്ഞ നവംബർ 30 വെള്ളിയാഴ്‌ച്ച ഇടവകയിലെ ഭക്തസംഘടന അംഗങ്ങളുടെയും സൺേസ്‌കൂൾ കുട്ടികളുടെയും വിവിധ ഏരിയ പ്രാർത്ഥന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ബഹ്റൈൻ കെ.സി.എ ഹാളിൽ വച്ച് വിവിധ കലാപരിപാടികൾ നടന്നു. ഏഴിന് വൈകിട്ട് 6:30 ന് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് സ്റ്റേജ് ഷോ 'അഗാലിയോ 2018' സംഘടിപ്പിക്കുന്നത്. പ്രവേശനം വിവിധ നിരക്കുകളിലുള്ള പാസ്സുകൾ മുഖേന ആയിരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ അൻവർ സാദത്ത്, അഭിജിതുകൊല്ലം പിന്നണി ഗായിക
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിന്റെ നാല്പതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'അഗാലിയോ 2018' മെഗാ സ്റ്റേജ് ഷോ ഏഴിന് വൈകിട്ട് 6:30 ന് ബഹ്റൈൻ കേരളിയ സമാജത്തിൽ വച്ച് നടക്കും. പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശയും അതിനോട് അനുബന്ധിച്ച് നടന്ന ചടങ്ങുകൾക്കും പള്ളിയുടെ 40-ാം വാർഷീക ആഘോഷങ്ങൾക്കും തുടക്കം കുറിച്ചത് സഭയുടെ ദൃശ്യ തലവൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമ്മീകത്വത്തിൽ ആയിരുന്നു.
കഴിഞ്ഞ നവംബർ 30 വെള്ളിയാഴ്‌ച്ച ഇടവകയിലെ ഭക്തസംഘടന അംഗങ്ങളുടെയും സൺേസ്‌കൂൾ കുട്ടികളുടെയും വിവിധ ഏരിയ പ്രാർത്ഥന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ബഹ്റൈൻ കെ.സി.എ ഹാളിൽ വച്ച് വിവിധ കലാപരിപാടികൾ നടന്നു. ഏഴിന് വൈകിട്ട് 6:30 ന് കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് സ്റ്റേജ് ഷോ 'അഗാലിയോ 2018' സംഘടിപ്പിക്കുന്നത്. പ്രവേശനം വിവിധ നിരക്കുകളിലുള്ള പാസ്സുകൾ മുഖേന ആയിരിക്കും.
ചലച്ചിത്ര പിന്നണി ഗായകരായ അൻവർ സാദത്ത്, അഭിജിതുകൊല്ലം പിന്നണി ഗായിക രഞ്ജിനി ജോസ്, ഗ്രേഷ്യ, ഹാസ്യ താരം നെൽസൺ, രാജേഷ് തിരുവമ്പാടി, പ്രശസ്ത നർത്തകി ശ്രുതി ലക്ഷ്മി, തുടങ്ങി ധാരാളം കലാകാരന്മാർ പങ്കെടുക്കും, അറഫാത് കടവൂർ ആണ് ഷോയുടെ ഡയറക്ടർ. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും കെ എം കുര്യൻ, ജനറൽ കൺവീനർ, ഫോൺ +973 3659 9100 എന്ന വിലാസത്തിൽ ബന്ധപ്പെടുക.