കോർക്ക്: ടോഗെർ സെന്റ് ഫിൻബാർ ഹാളിൽ നടത്താനിരുന്ന അഗാപ്പെ 2015 ചില സാങ്കേതിക കാരണങ്ങളാൽ ബിഷപ്‌സ് ടൗൺ ജിഎഎ ഹാളിലേക്ക് മാറ്റിയതായി ഭാരവാഹികൾ അറിയിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചിനു തന്നെയായിരിക്കും ആഘോഷ പരിപാടികൾ നടക്കുക.

ആഘോഷങ്ങളുടെ ഭാഗമായി ഐറീഷ് നർത്തകരുടെ ഡാൻസും അനുഗ്രഹ ഭരതനാട്യും സ്‌കൂളിന്റെ നേതൃത്വത്തിൽ ഭരതനാട്യവും ഡബ്ലിൻ സോൾ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയും കോർക്കിലെ കൊച്ചുപ്രതിഭകളുടെ വിവിധയിനം പരിപാടികളും ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.

അഗാപ്പെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ പ്രവേശന പാസുകൾ കോർക്കിലെ മലയാളി സൂപ്പർ മാർക്കറ്റ് ആയ ഡില്ലൻസ് സ്‌പൈസ് ടൗണിൽ ലഭ്യമാണ്. ടിക്കറ്റുകൾ 28നു മുമ്പായി ബുക്ക് ചെയ്യണമെന്നും ഭാരവാഹികളും അറിയിച്ചു.
വിശദവിവരങ്ങൾക്ക് വിൽസൺ: 0873292412, ഹരികൃഷ്ണൻ: 0858864730