- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അഗസ്റ്റ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ ആറിന്
അഗസ്റ്റ, ജോർജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ ആറിന് വൈകിട്ട് 5 മണി മുതൽ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതൽ 6 വരെ സോഷ്യൽ അവർ, 6 മുതൽ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന്, 9 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈവർഷത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു. എവൻസിലുള്
അഗസ്റ്റ, ജോർജിയ: അഗസ്റ്റ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ ആറിന് വൈകിട്ട് 5 മണി മുതൽ 10 മണിവരെ നടത്തപ്പെടുന്നു. 5 മണി മുതൽ 6 വരെ സോഷ്യൽ അവർ, 6 മുതൽ 9 വരെ ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുമായി കലാവിരുന്ന്, 9 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഈവർഷത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു. എവൻസിലുള്ള പെർഫോമിങ് ആർട്‌സ് സെന്ററിൽ വച്ചാണ് ഈവർഷത്തെ പരിപാടികൾ നടക്കുന്നത്.
അഗസ്റ്റയിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി തോമസ് വി. ജോഷ്വാ (പ്രസിഡന്റ്) പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടികളുടെ നടത്തിപ്പിലേക്ക് തോമസ് വി. ജോഷ്വാ (പ്രസിഡന്റ്), അനിൽകുമാർ പിള്ള (വൈസ് പ്രസിഡന്റ്), ശിവജി ചിദംബരം (ട്രഷറർ), സുജിത മനോജ്, കുഞ്ഞുമോൾ ഏബ്രഹാം, രാജലക്ഷ്മി ആനന്ദ്, ജോയൽ തോമസ്, ക്രിസ്റ്റിൻ സുരാവോ, ഷോൺ ജോബ്, ഷാജി കമലഹാസൻ എന്നിവർ അടങ്ങിയ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.



