ന്യൂസിറ്റി, ന്യൂയോർക്ക്: ന്യൂസിറ്റി ലൈബ്രറി ട്രസ്റ്റിയായി അജിൻ ആന്റണി സ്ഥാനമേറ്റു.
ഒൻപതംഗ ബോർഡിലെ രണ്ടു പേർ ഒഴിഞ്ഞപ്പോൾ അജിനും ബോബ് ആക്ണ്ടസെൽറോഡും പുതിയ അംഗങ്ങളായി.

ഫൊക്കാന ട്രസ്റ്റി ബൊർഡ് ചെയറും ലൈബ്രറിയുടേ മുൻ പ്രസിഡന്റുമായ പോൾ കറുകപ്പള്ളി, ഹഡ്ണ്ടസൺ വാലി മലയാളി അസോസിയേഷൻ ട്രഷറർ ചെറിയാൻ ഡേവീഡ്, മുൻ പ്രസിഡന്റ് ജയിംസ് ഇളമ്പുരയിടം, അജിന്റെ പിതാവ് ചാൾസ് ആന്റണി തുടങ്ങിയവർ സത്യപ്രതിഞ്ജക്കെത്തി.

രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഒരുമലയാളി വീണ്ടും ട്രിസ്റ്റി ബോർഡിൽ അംഗമാകുന്നത്. നേരത്തെ ടോം നൈനാൻ, പോൾ കറുകപ്പള്ളിൽ, ഡോ. ആനി പോൾ എന്നിവർ ട്രസ്റ്റി ബോർഡിൽ അംഗങ്ങളും പിന്നീട് ബോർഡ് പ്രസിഡന്റുമാരുമായി. ടേം ലിമിറ്റ് കാരണമാണ് അവർ രംഗം വിട്ടത്. ഇന്ത്യക്കാർ ജയിക്കാതിരിക്കാൻ കഴിഞ്ഞ തവണ കൂട്ടായ നീക്കം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഔദ്യോഗികമായി നിർത്തിയ മൂന്നംഗ പാനലിൽ വിദ്യാർത്ഥിയായ അജിനും ഉൾപ്പെട്ടിരുന്നു.

ക്രിമിനൽ ലോ വിദ്യാർത്ഥിയായ അജിൻ തൃപ്പൂണിത്തുറ സ്വദേശി പോൾ (ചാൾസ്) ആന്റണിയുടേയും സിമിലിയുടേയും പുത്രനാണ്. ഡമോക്രാറ്റിക് പാർട്ടിയിൽ സജീവ പ്രവർത്തകനായ അജിൻ രാഷ്ട്രീയ രംഗത്തെ പുത്തൻ വാഗ്ദാനമാണ്.  വ്യത്യസ്ത രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അജിൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എ.പി പെട്രോളിയം കോർപറേഷൻ, എ.പി പ്രോപ്പർട്ടീസ് എന്നിവയിൽ മുൻനിരയിൽ പ്രവർത്തിക്കുന്നു.

ഫൊക്കാനയുടെ യൂത്ത് റെപ്രസന്റേറ്റീവായി പ്രവർത്തിച്ചിട്ടുള്ള അജിൻ ഹഡ്ണ്ടസൺവാലി മലയാളി അസോസിയേഷനിലും പ്രവർത്തിച്ചു. പള്ളിയിലും സജീവമാണ്.

ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കൂടുതൽ പേരെ ലൈബ്രറിയിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതായിരിക്കും തന്റെ പ്രഥമ ചുമതലയെന്ന് അജിൻ പറഞ്ഞു.

1936ണ്ടൽ തുടങ്ങിയ ലൈബ്രറിയുടെ വാർഷിക ബജറ്റ് നാലര മില്യൻ ഡോളറാണ്. ന്യൂസിറ്റി, യോങ്കേഴ്ണ്ടസ്, ബർഡോണിയ ഭാഗങ്ങളിലെ അരലക്ഷത്തോളം പേർക്ക് സേവനമെത്തിക്കുന്ന ലൈബ്രറിയിൽ ഒന്നേമുക്കാൽ ലക്ഷം പുസ്തകങ്ങളുണ്ട്.

ഒമ്പതംഗ ട്രസ്റ്റി ബോർഡ് ലൈബ്രറിയുടെ നിത്യേനയുള്ള പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല. എന്നാൽ പ്രധാന തസ്തികകളിലെ നിയമനം, ബജറ്റ് തുക വിതരണം, മറ്റ് നയപരമായ കാര്യങ്ങൾ എന്നിവയൊക്കെ ട്രസ്റ്റി ബോർഡാണ് നിർവഹിക്കുന്നത്.