- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചിക്കോട്ടെ പെപ്സിക്കോളാ കമ്പനിക്കെതിരേയും ജനകീയ പ്രക്ഷോഭം തുടങ്ങുന്നു; ഉദ്ഘാടനം വി എസ് തന്നെ; കുഴൽക്കിണറിൽ പോലും വെള്ളം കിട്ടാത്ത നാട്ടിൽ ബഹുരാഷ്ട്രഭീമൻ ഊറ്റുന്നതു പ്രതിദിനം 25 ലക്ഷം ലിറ്ററെന്നു നാട്ടുകാർ
പാലക്കാട്: വരൾച്ചക്കു മാസങ്ങൾക്കു മുമ്പ് തന്നെ ജലക്ഷാമം അസാധാരണമാം വിധം പിടിമുറുക്കിയ പാലക്കാട്ട് ബഹുരാഷ്ട്ര കമ്പനിയുടെ ജലചൂഷണത്തിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കുന്നു. പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്‌സിക്കോള കമ്പനിക്കെതിരെയാണ് ജലചൂഷണ വിരുദ്ധ സമിതി പോരാട്ടത്തിനൊരുങ്ങുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സിപിഐ- എമ്മും പരിസ്ഥിതി സംരക്ഷണ സമിതി എന്ന സംഘടനയും സമരത്തിനൊപ്പമുണ്ട്. വ്യാഴാഴ്ച സ്ഥലം എം എൽ എ കൂടിയായ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. മുമ്പ് കൊക്കക്കോളയുടെ ജലചൂഷണത്തിനെതിരെ നടന്ന അതിശക്തമായ ജനകീയ പോരാട്ടത്തിന്റെ ആവേശസ്മരണകളുള്ള മണ്ണിലാണ് നാട്ടുകാർ അതിജീവനത്തിനുള്ള പുതിയ പോർമുഖം ബഹുരാഷ്ട്ര കമ്പനിക്കെതിരെ തുറക്കുന്നത്. കോളയുടെ ജലചൂഷണത്തിനെതിരെ സമരം നടന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ ദൂരെയാണ് പെപ്‌സി കമ്പനി. 4 വർഷം നീണ്ട കൊക്കക്കോള വിരുദ്ധ സമരം 7 ആദിവാസികളാണ് ആരംഭിച്ചത്. ഇവർ ആരംഭിച്ച സമരം ഒന്നര വർഷം പിന്നിട്ടതോടെ പരിസ്ഥിതി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. സുകുമാർ അഴീക്ക
പാലക്കാട്: വരൾച്ചക്കു മാസങ്ങൾക്കു മുമ്പ് തന്നെ ജലക്ഷാമം അസാധാരണമാം വിധം പിടിമുറുക്കിയ പാലക്കാട്ട് ബഹുരാഷ്ട്ര കമ്പനിയുടെ ജലചൂഷണത്തിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കുന്നു. പുതുശേരി പഞ്ചായത്തിലെ കഞ്ചിക്കോട് പ്രവർത്തിക്കുന്ന പെപ്‌സിക്കോള കമ്പനിക്കെതിരെയാണ് ജലചൂഷണ വിരുദ്ധ സമിതി പോരാട്ടത്തിനൊരുങ്ങുന്നത്. പഞ്ചായത്ത് ഭരിക്കുന്ന സിപിഐ- എമ്മും പരിസ്ഥിതി സംരക്ഷണ സമിതി എന്ന സംഘടനയും സമരത്തിനൊപ്പമുണ്ട്. വ്യാഴാഴ്ച സ്ഥലം എം എൽ എ കൂടിയായ വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും.
മുമ്പ് കൊക്കക്കോളയുടെ ജലചൂഷണത്തിനെതിരെ നടന്ന അതിശക്തമായ ജനകീയ പോരാട്ടത്തിന്റെ ആവേശസ്മരണകളുള്ള മണ്ണിലാണ് നാട്ടുകാർ അതിജീവനത്തിനുള്ള പുതിയ പോർമുഖം ബഹുരാഷ്ട്ര കമ്പനിക്കെതിരെ തുറക്കുന്നത്. കോളയുടെ ജലചൂഷണത്തിനെതിരെ സമരം നടന്ന സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ ദൂരെയാണ് പെപ്‌സി കമ്പനി. 4 വർഷം നീണ്ട കൊക്കക്കോള വിരുദ്ധ സമരം 7 ആദിവാസികളാണ് ആരംഭിച്ചത്. ഇവർ ആരംഭിച്ച സമരം ഒന്നര വർഷം പിന്നിട്ടതോടെ പരിസ്ഥിതി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു.
സുകുമാർ അഴീക്കോട്, എം പി വീരേന്ദ്രകുമാർ തുടങ്ങി ആദിവാസി മയിലമ്മ വരെ സമര നേതൃനിരയിലുണ്ടായിരുന്നു. കോള കമ്പനി പൂട്ടുന്നതു വരെ സമരം നീണ്ടു. വ്യാഴാഴ്ച ജനകീയ പാർലമെന്റ് എന്ന സമരത്തോടെയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുക. പ്രതിദിനം 25 ലക്ഷം ലിറ്റർ വെള്ളം പെപ്‌സി എടുക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ വാദം. പക്ഷെ ഔദ്യോഗിക കണക്ക് ആറര മുതൽ പന്ത്രണ്ടര ലക്ഷം ലിറ്ററെന്നാണ്.
16 വർഷമായി 28 ഏക്കറിലാണ് കമ്പനിയുടെ പ്രവർത്തനം. ആറര ഇഞ്ചിലേറെ വ്യാസമുള്ള 800 അടിയിലേറെ താഴ്ചയുള്ള 10 കുഴൽ കിണറുകളുപയോഗിച്ചാണ് വെള്ളം എടുക്കുന്നത്. കടുത്ത ജലക്ഷാമം നേരിടുന്ന പുതുശേരിയിൽ മഴ തുടങ്ങും വരെ ജലമെടുക്കൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പെപ്‌സിക്കോ ഇന്ത്യ ഹോൾഡിങ്ങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ട്.
500 അടിയിലേറെ താഴ്‌ത്തിയാലും കുഴൽ കിണറിൽ വെള്ളം കിട്ടാത്ത അവസ്ഥ കഞ്ചിക്കോട്ടു നിലവിലുണ്ട്. കഴിഞ്ഞ വർഷവും പഞ്ചായത്ത് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ബഹുരാഷ്ട്ര കമ്പനി ഗൗനിച്ചതേയില്ല. പഞ്ചായത്ത് പ്രസിഡന്റിനോ ജനപ്രതിനിധികൾക്കോ കമ്പനിവളപ്പിൽ പ്രവേശിക്കാൻ ഡൽഹിയിൽ നിന്ന് മുൻകൂർ അനുവാദം വാങ്ങണമെന്നതാണ് സ്ഥിതി. ഒരു സ്വകാര്യ സമാന്തരസാമ്രാജ്യം കണക്കെയാണ് പ്രവർത്തനമെന്നാണ് വ്യാപകമായ പരാതി. മുമ്പൊരിക്കൽ നിയമസഭാ പരിസ്ഥിതി കമ്മറ്റി കമ്പനിയിൽ പരിശോധനക്കെത്തിയപ്പോൾ അകത്ത് കടത്താതെ ഗേറ്റിൽ തടഞ്ഞത് വാർത്തയായിരുന്നു.



