- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്‌നി 5 മിസൈൽ മൂന്നാം തവണയും വിജയകരമായി പരീക്ഷിച്ചു; ഈ വർഷംതന്നെ രാജ്യത്തിനു സമർപ്പിക്കും
ഭുവനേശ്വർ: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ആയ അഗ്‌നി അഞ്ചിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയം. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം. 17 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും 50 ടൺ ഭാരവുമുള്ള മിസൈലിന് ഒരു ടൺ ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട്. ബുള്ളറ്റിനെക്കാൾ വേഗതയിൽ കുതിക്കാൻ കഴിവുള്ളതാണ് അഗ്‌നി 5. പ്രധാനമന്ത്രിയുടെ നേരിട്
ഭുവനേശ്വർ: ഇന്ത്യയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ആയ അഗ്‌നി അഞ്ചിന്റെ മൂന്നാംഘട്ട പരീക്ഷണം വിജയം. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം.
17 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും 50 ടൺ ഭാരവുമുള്ള മിസൈലിന് ഒരു ടൺ ആണവായുധം വഹിക്കാനുള്ള ശേഷിയുണ്ട്. ബുള്ളറ്റിനെക്കാൾ വേഗതയിൽ കുതിക്കാൻ കഴിവുള്ളതാണ് അഗ്‌നി 5.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ മാത്രമേ മിസൈൽ പ്രയോഗിക്കാൻ അനുവാദം ഉണ്ടാകൂ. ഈ വർഷം തന്നെ അഗ്‌നി അഞ്ച് രാജ്യത്തിന് സമർപ്പിക്കാനാകുമെന്ന് ഐടിആർ ഡയറക്ടർ എംവി കെ വി പ്രസാദ് പറഞ്ഞു.
എവിടെ നിന്നും ആണവായുധം വിക്ഷേപിക്കാനുള്ള കഴിവാണ് അഗ്‌നി അഞ്ച് വികസിപ്പിക്കുന്നതിലൂടെ രാജ്യത്തിനു കൈവരുന്നത്. ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപരിതല മിസൈലായ അഗ്‌നി 2012 ലും 2013 ലും ആണ് വീലർ ദ്വീപിൽ നിന്നും ഇതിന് മുമ്പ് പരീക്ഷിച്ചത്.
Next Story