റോജ, യോദ്ധാ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായ മധുബാല രണ്ടാംവരവിനൊരുങ്ങുന്നു. ബോബി സിംഹ നായകനായെത്തുന്ന അഗ്‌നിദേവ് എന്ന ചിത്രത്തിൽ വില്ലത്തിയായാണ് മധുബാലയുടെ തിരിച്ചുവരവ്. ട്രെയിലറിൽ വില്ലത്തിയായി ഗംഭീരപ്രകടനമാണ് മധുബാല കാഴ്ചവച്ചിരിക്കുന്നത്.

അരയ്ക്കു കീഴോട്ടു തളർന്ന് വീൽചെയറിൽ കഴിയുന്ന രാഷ്ട്രീയനേതാവായാണ് മധുബാല എത്തുന്നത്. സിനിമയുടെ രമ്യ നമ്പീശൻ, സതീഷ് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ദുൽഖർ സൽമാന്റെ വായ്മൂടി പേസവും ആണ് നടി അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.