മിസ്സിസ്സാഗാ: വിദേശ മണ്ണിൽ നേട്ടം കൊയ്ത മലയാളി കർഷകരെ ആദരിക്കാനൊരുങ്ങി ഇത്തവണയും ടീം കനേഡിയൻ ലയൺസ്. ഒന്റാരിയോ പ്രവിശ്യയിലെ മലയാളി കർഷകപ്രേമികളെ പ്രോൽസാഹിപ്പിക്കാനും മികവുകാട്ടുന്നവരെ അംഗീകരിക്കാനുമായി ടീം കനേഡിയൻ  ലയൺസ് ഒരുക്കുന്ന അഗ്രി ചലഞ്ച്‌ 2021ഇത്തവണയും അരങ്ങൊരുങ്ങുകയാണ്.

ഒഴിവുസമയം കുടുംബാംഗങ്ങളോടൊപ്പം മണ്ണിലിറങ്ങുന്നതു പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം പുതുതലമുറയെ ജന്മനാടിന്റെ കാർഷികസംസ്‌കാരത്തിലേക്കും അടുക്കളത്തോട്ട നിർമ്മാണത്തിലേക്കും ആകർഷിക്കുകയും ജൈവ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കു കയുമാണ് അഗ്രി ചലഞ്ചിലൂടെ കനേഡിയൻ ലയൺസ് ലക്ഷ്യമിടുന്നത്.

പ്രവാസ ജീവിതത്തിന്റ്റെ തിരക്കിനിടയിലും സ്വന്തം സംസ്‌കാരത്തോട് ചേർന്ന്‌നിന്നു കൊണ്ട് തനതായ കേരളീയ കൃഷി രീതികൾ വിദേശമണ്ണിലും പരീക്ഷിക്കുന്ന ഒന്റാരിയോ നിവാസികളായ മലയാളികൾക്കിടയിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിനും മികവു കാട്ടുന്നവരെ അംഗീകരിക്കുന്നതിനുമായി ടീം കനേഡിയൻ ലയൺസ് അഞ്ച് വിഭാഗങ്ങളിലായുള്ള അഗ്രി ചലഞ്ച്‌ അവാർഡുകൾ ആണ് ആരംഭിക്കുന്നത്.

ഏറ്റവും മികച്ച കനേഡിയൻ മലയാളി കർഷകനുള്ള ലയൺസ് കർഷകശ്രീ,ഏറ്റവും മികച്ച വെജിറ്റബിൾ ഗാർഡനുള്ള ലയൺസ് കർഷകമിത്ര,ഏറ്റവും മികച്ച പൂത്തോട്ടത്തിനുള്ള ഉദ്യാനാശ്രേഷ്ഠ, മോസ്റ്റ് പോപ്പുലർഫാർമർ, മോസ്റ്റ് പ്രോമിസിങ് ഫാർമർ എന്നിങ്ങനെ അഞ്ചോളം
അവാർഡുകളാണ് ഈ വർഷവും ഏർപ്പെടുത്തിയിരുന്നത് .കേരളീയ കാർഷിക പാരമ്പര്യത്തെ അടുത്തറിയുന്നതിനും ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ലയൺസ് ഇത്തരമൊരു സംഭരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

മെയ് 24 വിക്ടോറിയാ ഡേ മുതൽ ജൂൺ 15 വരെയാണ് താൽപ്പര്യമുള്ളവർക്ക്‌ രജിസ്റ്റർ ചെയ്യുവാനുള്ള സമയപരിധി.

കൂടുതൽ വിവരങ്ങൾക്ക് വിനു ദേവസ്യ -647 896 4207 , മൈക്കിൾ ആന്റർ - 647 87 78474, ഫെലിക്‌സ് ജെയിംസ് - 289 995 0555 ,ഡെന്നിസ് ജേക്കബ് - 647 515 9727 , ബിനു ജോസഫ്-416 543 3468 , ജയദീപ് ജോൺ -647 2283 800, ജിസ് കുര്യൻ-647 712 9911 എന്നിവരെ ബന്ധപ്പെടുകയോ

https://www.teamcanadianlions.ca/ or https://www.facebook.com/teamcanadianlions
സന്ദര്ശിക്കുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു

ലയൺസ് കമ്മിറ്റി അംഗങ്ങളായ വിനു ദേവസ്യ , ഫെലിക്‌സ് ജെയിംസ്, ഡെന്നിസ് ജേക്കബ് , മൈക്കൾ ആന്റർ , ബിനു ജോസഫ് , ജിസ് കുര്യൻ , ജിതിൻ ജോസഫ് , നിക്‌സൺ മാനുവൽ , ജോസ് തോമസ്, നിഖിൽ വർഗീസ് , മോൻസി തോമസ് , ജിജീഷ് ജോൺ, ജയദീപ് ജോൺ എന്നിവരാണ് അഗ്രി ചലഞ്ച്‌ 2021നും നേത്രത്വം നൽകുന്നത്.