- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷി വകുപ്പിന്റെ അഗ്രോ ബസാറിൽ ജീവനക്കാരൻ തട്ടിയെടുത്ത് 66 ലക്ഷം; മൂന്നു വർഷം കാഷ് കൗണ്ടറിലിരുന്ന് കാട്ടിയത് തീവെട്ടികൊള്ള; ഒതുക്കി തീർക്കാൻ നടത്തിയ ശ്രമങ്ങൾ പാഴായി; ഒടുവിൽ പൊലീസിൽ പരാതി; ഭരിക്കുന്ന പാർട്ടിക്കാരുടെ താവളമായ അഗ്രോ ബസാറുകളിലെ സ്ഥിതി അതീവ ഗുരുതരം; തിരുവനന്തപുരത്തെ സർക്കാർ കേന്ദ്രത്തിൽ നടന്നത് പകൽ കൊള്ള
തിരുവനന്തപുരം : കൃഷിയെ പരിപോഷിപ്പിക്കാൻ സർക്കാർ സർക്കാർ പദ്ധതികളുണ്ടാക്കുന്നു ജീവനക്കാർ കൊള്ളയടിച്ച് കീശയിലാക്കുന്നു. വകുപ്പ് കൃഷിയല്ലെ ആരുണ്ട് ചോദിക്കാൻ എന്ന മട്ടിലാണാ കാര്യങ്ങൾ. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ തിരുവനന്തപുരം ഫോർട്ടിലെ സൂപ്പർ ബസാറിൽ നിന്നും ജീവനക്കാരൻ തട്ടിയെടുത്തത് 66 ലക്ഷം രൂപ. സംഭവം മാസങ്ങൾക്ക് മുൻപേ പിടിക്കപ്പെട്ടെങ്കിലും പരമാവധി മൂടി വയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
വകുപ്പിലെ മറ്റുപലർക്കും സംഭവത്തിൽ പങ്കുള്ളതിനാലാണ് ഇത്തരമൊരു ശ്രമം നടന്നതെന്നാണ് വിവരം. അതിനാൽ തട്ടിപ്പ് നടത്തിയ വ്യക്തിക്ക പണം തിരിച്ചടയ്ക്കാൻ സമയം നൽകി. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് പൊലീസിൽ അധികൃതർ തന്നെ പരാതി നൽകിയത്. മൂന്നു വർഷത്തോളമായി കാഷ് കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഭിലാഷിനെതിരെയാണ് ബസാർ പേഴ്സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് മാനേജർ സന്തോഷ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് അധികൃതരുടെ മൊഴിയെടുത്തു.
അതേസമയം അഭിലാഷ് അന്വേഷണ വിധേയമായി സസ്‌പെൻഷനിലാണ്. പിതാവിന്റെ മരണത്തെ തുടർന്ന് ജോലിലഭിച്ച അഭിലാഷ് കോർപറേഷന്റെ സ്ഥിരം ജീവനക്കാരനാണ്. 2019 മുതൽ 2022വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടത്തിയത്. സംഭവം പിടിക്കപ്പെട്ടതിന് പിന്നാലെ അഭിലാഷ് 14,25,000 രൂപ തിരിച്ചടച്ചു. എന്നാൽ ബാക്കി 51,86,330 രൂപ തിരികെ അടയ്ക്കാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. കൃഷി വകുപ്പിന് കീഴിലുള്ള സൂപ്പർ ബസാറിൽ കാർഷിക ഉപകരണങ്ങളും മറ്റു സാമഗ്രികളുമാണ് വിറ്റഴിക്കുന്നത്.
ഇതിലൂടെ സ്ഥാപനത്തിന് ലഭിക്കേണ്ട പണമാണ് രേഖകളിൽ തിരിമറി കാട്ടി തട്ടിയെടുത്തത്. സർക്കാർ മുതൽ തട്ടിയെടുക്കൽ,ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ചതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് അന്യായ ലാഭവും സ്ഥാപനത്തിന് അന്യായ നഷ്ടവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി തിരിമറി നടത്തിയന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. ഐ.പി.സി 1860 (406,409,420) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അഗ്രോയുടെ മറ്റ് വിണന കേന്ദ്രങ്ങളിലും സമാനമായ അഴിമതി നടക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയാണ്. വകുപ്പ് ഭരിക്കുന്ന പാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് പ്രധാനമായും ഇവിടെ തിരികി കയറ്റുന്നത്. ഇക്കൂട്ടർക്ക് സ്ഥാപനത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് അഗ്രോയുടെ വ്യാപാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് ബോധ്യമാകും.
ഗുണമേന്മയുള്ള വിത്തുകൾ, പൂച്ചട്ടികൾ, ജൈവവളം, ജലസേചനത്തിന് ആവശ്യമായ സാമഗ്രികൾ, ചെറുതും വലുതുമായ കാർഷിക യന്ത്രങ്ങൾ തുടങ്ങി കൃഷിക്ക് ആവശ്യമുള്ള സാമഗ്രികളാണ് ഇവിടെ വിൽക്കുന്നത്. ഗ്രോബാഗുകൾ, ആട്ടിൻ കാഷ്ഠം, ചാണകപ്പൊടി, പഞ്ചഗവ്യം, ഗോമൂത്രം, കയർ ഉൽപന്നങ്ങൾ, ജൈവപച്ചക്കറികൾ, മൺപാത്രങ്ങൾ തുടങ്ങി സർക്കാർ മേഖലയിലെ ഒട്ടുമിക്ക ഉൽപന്നങ്ങളും ഇവിടെ ലഭിക്കും. കാട്ടിൽ നിന്നുള്ള തേൻ, മറയൂർ ശർക്കര, അപൂർവ ധാന്യങ്ങൾ തുടങ്ങിയ വിലയേറിയ സാധനങ്ങളാ്ണ് വിറ്റഴിക്കുന്നത്.
കാർഷിക സർവകലാശാല, കുടുംബശ്രീ, പ്ലാന്റേഷൻ കോർപറേഷൻ, മിൽമ, വനശ്രീ, ഔഷധി, മത്സ്യഫെഡ്, കേരള പോട്ടറി ഡവലപ്മെന്റ് കോർപറേഷൻ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സ്പൈസസ് ബോർഡ്, എംപിഐ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുമാണ് ബസാറുകളിൽ വിറ്റഴിക്കുന്നത്. ഇതിന്റെ വിറ്റുവരവിലാണ് തിരിമറികാട്ടി പണം തട്ടുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്