- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ യന്ത്രത്തിൽ കുടുങ്ങി മലയാളി മരിച്ചു; അപകടം മെഷീൻ വൃത്തിയാക്കുന്നതിനിടെ സഹപ്രവർത്തകൻ അബദ്ധത്തിൽ സ്വിച്ച് ഓണാക്കിയതിനെ തുടർന്ന്; കാസർഗോഡ് സ്വദേശിയുടെ ദാരുണ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം
ജോലിക്കിടയിൽ യന്ത്രത്തിൽ കുടുങ്ങി കാസർകോട് സ്വദേശി അബുദബിയിൽ ദാരുണമായി മരിച്ചു.അണങ്കൂർ തുരുത്തി സഹീറ മൻസിലിൽ ടി.കെ അഹമ്മദ് (60) ആണ് മരിച്ചത്. ഗോതമ്പ് പൊടിക്കുന്ന മെഷീൻ ഓഫാക്കിയശേഷം വൃത്തിയാക്കുന്നതിനിടെ ഒരു ജോലിക്കാരൻ മെഷീൻ അബദ്ധത്തിൽ ഓണാക്കിയതാണ് അപകടകാരണമെന്നാണ് ഫാക്ടറി പി.ആർ.ഒ ബന്ധുക്കളെയും അബുദാബി പൊലീസിനെയും അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ഗൾഫിലുള്ള ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി അബുദാബിയിൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ആറ് മാസം മുമ്പാണ് പത്ത് ദിവസത്തെ അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം അബുദാബിയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി അബുദാബി മിനയിലെ ഗോതമ്പ് ഫാക്ടറിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തു വരികയായിരുന്നു അഹമ്മദ്. പരേതരായ കുഞ്ഞഹമ്മദ് ഹാജിബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. സുബൈദയാണ് ഭാര്യ. മക്കൾ: സഹീറ (
ജോലിക്കിടയിൽ യന്ത്രത്തിൽ കുടുങ്ങി കാസർകോട് സ്വദേശി അബുദബിയിൽ ദാരുണമായി മരിച്ചു.അണങ്കൂർ തുരുത്തി സഹീറ മൻസിലിൽ ടി.കെ അഹമ്മദ് (60) ആണ് മരിച്ചത്.
ഗോതമ്പ് പൊടിക്കുന്ന മെഷീൻ ഓഫാക്കിയശേഷം വൃത്തിയാക്കുന്നതിനിടെ ഒരു ജോലിക്കാരൻ മെഷീൻ അബദ്ധത്തിൽ ഓണാക്കിയതാണ് അപകടകാരണമെന്നാണ് ഫാക്ടറി പി.ആർ.ഒ ബന്ധുക്കളെയും അബുദാബി പൊലീസിനെയും അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടെ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. ഗൾഫിലുള്ള ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി അബുദാബിയിൽ ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ആറ് മാസം മുമ്പാണ് പത്ത് ദിവസത്തെ അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം അബുദാബിയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
അബുദാബി മിനയിലെ ഗോതമ്പ് ഫാക്ടറിയിൽ കഴിഞ്ഞ 25 വർഷമായി ജോലി ചെയ്തു വരികയായിരുന്നു അഹമ്മദ്. പരേതരായ കുഞ്ഞഹമ്മദ് ഹാജിബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. സുബൈദയാണ് ഭാര്യ. മക്കൾ: സഹീറ (ദുബൈ), സഹീഖ, സഫ്വാന, സാനിബ. മരുമകൻ: ആബിദ് മുക്കുന്നോത്ത് (ദുബൈ).
സഹോദരങ്ങൾ: ടി.കെ. അലവി മേൽപ്പറമ്പ്, കാസിം ചെരുമ്പ കുണിയ, അബൂബക്കർ എരിയാൽ, അലീമ ബെദിര, പരേതനായ മുഹമ്മദ്കുഞ്ഞി. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.