ർജന്റീന ഫുട്‌ബോൾ ടീം നായകൻ ലയണൽ മെസി പച്ചവ്യഭിചാരിയാണെന്ന് വിവാദ മതപ്രഭാഷകൻ അഹമ്മദ് കബീർ ബാഖവി. ലാകകപ്പ് ഫൈനലിൽ അർജന്റീന തോറ്റപ്പോൾ കാമുകിയുമൊത്ത് ഹവായ് ദ്വീപിൽ പരസ്യ വ്യഭിചാരത്തിനു പോയ ആളാണു മെസിയെന്നാണ് അഹമ്മദ് കബീറിന്റെ ആരോപണം.

ഫേസ്‌ബുക്ക് ഫണ്ണി ഗെയിമായ കാൻഡി ക്രഷ് മതവിരുദ്ധമാണെന്ന വിവാദ പ്രസ്താവനയുമായി നേരത്തെ വാർത്തകളിൽ നിറഞ്ഞയാളാണ് അഹമ്മദ് കബീർ ബാഖവി. തന്റെ പ്രസംഗത്തിലാണ് വീണ്ടും ഇയാളുടെ വിവാദ പ്രസ്താവന. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിക്കെതിരെ രൂക്ഷഭാഷയിലാണ് ഇയാൾ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

'യഥാർത്ഥത്തിൽ മെസ്സി ആരാണ് ? പച്ച വ്യഭിചാരി, മെസ്സിയാരാ പച്ച വ്യഭിചാരി.. എന്നോട് ഒരു വിഷമവും നിങ്ങൾക്ക് തോന്നരുത്. കഴിഞ്ഞ ലോകകപ്പിൽ അർജന്റിന തോറ്റു.. ആ പരാജയത്തിന്റെ നിരാശ മാറ്റാൻ അരക്ക് കീപ്പോർട്ട് വസ്ത്രമില്ലാത്ത കാമുകിയെ ചുറ്റിപിടിച്ചുകൊണ്ട് ഹവായ് ദ്വീപിലേക്ക് വ്യഭിചാരത്തിന് പോയ ആളാണ് ലയണൽ മെസ്സി'- കബീർ ബാഖവി പറയുന്നു. പ്രഭാഷണത്തിന്റെ ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. എപ്പോഴാണ് ഈ പ്രഭാഷണം നടത്തിയതെന്ന് വ്യക്തമല്ല.

കാൻഡി ക്രഷ് എല്ലാവരും ഡിലീറ്റ് ചെയ്യണമെന്നും 100 ഘട്ടം കഴിഞ്ഞാൽ ഈ ഗെയിമിൽ അല്ലാഹുവിനെയും ഹജറുൽ അസ്‌വദിനെയും (മക്കയിലെ കഅ്ബയിലുള്ള വിശിഷ്ട കല്ല്) തകർക്കാനാണ് ഉപയോഗിക്കുന്നതെന്നുമാണ് കബീർ ബാഖവി ഫേസ്‌ബുക്കിൽ കുറിച്ചത്. കാൻഡി ക്രഷ് ഉണ്ടാക്കിയിരിക്കുന്നത് യഹൂദന്മാരാണെും ബാഖവി അവകാശപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ എതിർപ്പു പ്രകടിപ്പിച്ച് വിശ്വാസികൾ രംഗത്തെത്തിയതോടെ ബാഖവി പിൻവലിച്ചു.