തിരുവനന്തപുരം: തിരുവനന്തപുരം-ഇൻഡോർ ജങ്ഷൻ അഹല്യനഗരി പ്രതിവാര എക്സ്‌പ്രസ് ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. മധ്യപ്രദേശിലെ ഇറ്റാർസി ജങ്ഷൻ റയിൽവേ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് റദ്ദാക്കിയത്. സിഗ്‌നൽ സംവിധാനത്തിലുണ്ടായ തകരാറിനാൽ ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

ശനിയാഴ്ച രാവിലെ 6.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ടിയിരുന്ന അഹല്യനഗരി പ്രതിവാര എക്സ്‌പ്രസ് (22646) ആണു റദ്ദാക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കു പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി- ജമ്മുതാവി പ്രതിവാര എക്സ്‌പ്രസും(16317- തിരുവനന്തപുരം, എറണാകുളം വഴി) റദ്ദാക്കിയിരുന്നു.