മനാമ: സ്മാർട് ഫോൺ വഴി കാലാവസ്ഥ അറിയിപ്പ് നൽകുന്ന പദ്ധതിക്ക് ഗതാഗത-ടെലികോം മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

രാജ്യത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങൾക്ക് അപ്പപ്പോൾ അറിയാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.