- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർട്ട്‌ഗേജ് തിരിച്ചടവിൽ വീഴ്ചവരുത്തിയ 5,700 വീടുകൾ പിടിച്ചെടുക്കാൻ എഐബി ഒരുങ്ങുന്നു
ഡബ്ലിൻ: മോർട്ട്‌ഗേജ് തിരിച്ചടവിൽ വീഴ്ച വരുത്തിയ വീടുകൾ പിടിച്ചെടുക്കാൻ എഐബി ഒരുങ്ങുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉടമകൾക്കെതിരേയാണ് ബാങ്ക് നടപടിക്കൊരുങ്ങുന്നത്. അതേസമയം 3871 വീടുകൾ കൂടി പിടിച്ചെടുക്കൽ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എഐബി ബാങ്ക് ഇടപാടുകളിൽ വീഴ്ച വരുത്തിയ 1548 വീടു
ഡബ്ലിൻ: മോർട്ട്‌ഗേജ് തിരിച്ചടവിൽ വീഴ്ച വരുത്തിയ വീടുകൾ പിടിച്ചെടുക്കാൻ എഐബി ഒരുങ്ങുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെ തിരിച്ചടവിൽ വീഴ്ച വരുത്തിയ ഉടമകൾക്കെതിരേയാണ് ബാങ്ക് നടപടിക്കൊരുങ്ങുന്നത്. അതേസമയം 3871 വീടുകൾ കൂടി പിടിച്ചെടുക്കൽ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എഐബി ബാങ്ക് ഇടപാടുകളിൽ വീഴ്ച വരുത്തിയ 1548 വീടുകൾക്കു നേരേയും നിയമ നടപടികൾക്ക് ബാങ്ക് തുടക്കമിട്ടിട്ടുണ്ട്. മറ്റൊരു 2160 കേസുകൾ കൂടി പെൻഡിംഗിൽ ഉണ്ട്. വീടുകൾ പിടിച്ചെടുക്കുന്ന നടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇതു സംബന്ധിച്ചുള്ള കമ്മിറ്റിക്കു മുമ്പാകെ എഐബി വിശദീകരണം നൽകിയിരുന്നു. 2014 അവസാനത്തോടെ മോർട്ട്‌ഗേജ് തിരിച്ചടവുകൾ ബാക്കിയുള്ള വീടുടമകളോട് പരിഹാരമാർഗങ്ങൾ ബാങ്ക് നിർദേശിച്ചിരുന്നുവെങ്കിലും അതിലും പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്ത വീടുകളാണ് പിടിച്ചെടുക്കുന്നത്. സെൻട്രൽ ബാങ്കിന്റെ നിയമാവലികൾ പാലിച്ചുകൊണ്ടു തന്നെയാണ് എഐബി റീപൊസഷൻ നടപടികളിലേക്ക് നീങ്ങുന്നത്.
മോർട്ട്‌ഗേജ് അടവിൽ വീഴ്ച വരുത്തിയ എല്ലാവരുടേയും പ്രോപ്പർട്ടികൾ പിടിച്ചെടുക്കില്ലെന്നും മോർട്ട്‌ഗേജ് തിരിച്ചടവ് പുനഃസ്ഥാപിക്കുമെന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളവരേയും മറ്റും ഇതിൽ നിന്ന് ഒഴിവാക്കുമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റീപൊസഷൻ നടപടികളുമായി മുന്നോട്ടു പോകുമ്പോഴും ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് അനുകൂല നടപടികളുണ്ടായാൽ നിർത്തി വയ്ക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഡഫി വ്യക്തമാക്കുന്നു.