ദോഹ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വോഡാഫോൺ ഖത്തർ ജീവനക്കാരെ പിരിച്ച് വിടുന്നു. 50 ജീവനക്കാരെ പിരിച്ചു വിട്ടതായിട്ടാണ് റിപ്പോർട്ട് പുറത്ത് വന്നത്. കൂടാതെ നിലവിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതായും റിപോർട്ടുണ്ട്.

ജീവനക്കാരെ ഒഴിവാക്കുന്ന വിവരം വ്യക്തമാക്കി കമ്പനിയുടെ പുതിയ സിഇഒ ഇയാൻ ഗ്രേ ജീവനക്കാർക്ക് മെമോ അയച്ചു. അഞ്ചു മാസം മുൻപാണ് അദ്ദേഹം സിഇഒയായി ചുമതലയേറ്റത്. കഴിഞ്ഞ രണ്ടു വർഷം മോശം പ്രകടനം കാഴ്‌ച്ച വച്ച ജീവനക്കാരെ ഒഴിവാക്കുന്നതായാണ് മെമോയിൽ പറയുന്നു.

.ജീവനക്കാരെ പിരിച്ച് വിട്ട കാര്യം കമ്പനിയും സ്ഥിരീകരിച്ചു. പിരിച്ച് വിട പെട്ട ജീവനക്കാർ കഴിഞ്ഞ ദിവസം മുതൽ കമ്പനിയിൽ എത്തുന്നില്ല. ഇവർക്ക് നോട്ടീസ് കാലാവധിക്കുള്ളിൽ പുതിയ ജോലി കണ്ട് പിടിക്കാനും കമ്പനി അനുമതി നൽകിയിട്ടുണ്ട്.

2008ൽ കമ്പനി തുടങ്ങിയത് മുതൽ കമ്പനിക്കൊപ്പമുള്ള ജീവനക്കാർക്ക് നൽകി വരുന്ന അലവൻസുകൾ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിയെ സാമ്പത്തികമായി കരകയറ്റാനാണ് നടപടിയെന്ന് കമ്പനി സിഇഓ അറിയിച്ചു.