- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
എയ്ഡ്സ് പ്രതിരോധത്തിൽ ബോധവൽക്കരണം പ്രധാനം: ആന്റണീസ് വറതുണ്ണി
ദോഹ: എയ്ഡ്സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയ്ഡ്സ് പ്രതിരോധത്തിൽ ബോധവൽക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെൽത്ത് ലബോറട്ടറീസിലെ സീനിയർ മൈക്രോ ബയോളജി ടെക്നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെൽത്ത് ലബോറട്ടറിയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം വൈദ്യ ശാസ്ത്രപരമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാർമികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്സിനെ പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീതി വിതക്കുന്ന എയ്ഡ്സ് രോഗത്തെക്കുറിച്ച തെറ്റിദ്ധാരണകൾ അകറ്റുകയും എയ്ഡ്സ് ബാധിച്ചവർക്ക് യാതൊരു വിവേചനവും കൂടാതെ ലഭ്യമായ എല്ലാ ചികിൽസാ സൗകര്യങ്ങളും നൽകുകയും വേണം. എന്നാൽ എയ്ഡ്സ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം ജീവിത വിശുദ്ധിയും മൂല്യബോധവുമുള്ള സമൂഹത്തിന്റെ പുനസൃഷ്ടിയാണ്. ബോധവൽക്കരണ പരിപാടികൾക്ക് പ്രധാന്യവും പ്രസക്തിയും നാൾക്കുനാൾ വർദ്ധിക്കുകയാണ്. മീ
ദോഹ: എയ്ഡ്സ് മാനവരാശിയെ പിടിച്ചുകുലുക്കുന്ന ഒരു രോഗമാണെന്നും എയ്ഡ്സ് പ്രതിരോധത്തിൽ ബോധവൽക്കരണം ഏറെ പ്രധാനമാണെന്നും മൈക്രോ ഹെൽത്ത് ലബോറട്ടറീസിലെ സീനിയർ മൈക്രോ ബയോളജി ടെക്നോളജിസ്റ്റ് ആന്റണീസ് വറതുണ്ണി അഭിപ്രായപ്പെട്ടു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മൈക്രോ ഹെൽത്ത് ലബോറട്ടറിയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
വൈദ്യ ശാസ്ത്രപരമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതോടൊപ്പം ധാർമികവും സാംസ്‌കാരികവുമായ കവചങ്ങളാലാണ് എയിഡ്സിനെ പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഭീതി വിതക്കുന്ന എയ്ഡ്സ് രോഗത്തെക്കുറിച്ച തെറ്റിദ്ധാരണകൾ അകറ്റുകയും എയ്ഡ്സ് ബാധിച്ചവർക്ക് യാതൊരു വിവേചനവും കൂടാതെ ലഭ്യമായ എല്ലാ ചികിൽസാ സൗകര്യങ്ങളും നൽകുകയും വേണം. എന്നാൽ എയ്ഡ്സ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം ജീവിത വിശുദ്ധിയും മൂല്യബോധവുമുള്ള സമൂഹത്തിന്റെ പുനസൃഷ്ടിയാണ്. ബോധവൽക്കരണ പരിപാടികൾക്ക് പ്രധാന്യവും പ്രസക്തിയും നാൾക്കുനാൾ വർദ്ധിക്കുകയാണ്.
മീഡിയ പ്ളസ് സിഇഒ. ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഷെൽട്ടർ ഗ്രൂപ്പ് മാർക്കറ്റിങ് ഡയറക്ടർ റെജു മാത്യൂ സക്കരിയ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ബൈജു സംസാരിച്ചു. എയ്ഡ്സ് ബോധവൽക്കരണ സംരംഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചുവന്ന റിബണുകൾ ധരിച്ചാണ് സദസ്സൊന്നടങ്കം തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയത്. മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ ഫൈസൽ കരീം, സുനീർ, ഖാജാ ഹുസൈൻ, ഹിഷാം, ജസീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.