- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈജിപ്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് 40% ത്തിൽ അധികം പുതിയ കേസുകൾ; എയ്ഡ്‌സ് വൈറസുകൾ കൂടുതലായും ബാധിക്കുന്നത് യുവാക്കളെ; ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നത് സ്വവർഗരതിയിലൂടെ
ഈജിപ്ത്തിൽ എച്ച്.എൈ.വി. പടരുന്നതായി യു.എൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം 40% ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ അപമാനത്തിന്റെയും ഫണ്ടില്ലാത്തതിന്റെയും കാരണങ്ങൾ ഉന്നയിച്ച് തടസ്സപ്പെടുകയാണ്. മറ്റു പ്രായക്കാരെ അപേക്ഷിച്ച് യുവതി യുവാക്കളിലാണ് എയ്ഡ്‌സ് വൈറസുകൾ കൂടുതലായി ബാധിക്കുന്നതെന്നും യു.എൻ ഒഫിഷ്യൽ വെളിപ്പെടുത്തി. എയ്ഡ്‌സ് പകർച്ച വ്യാധിയുടെ കാര്യത്തിൽ 95 മില്യൺ ആളുകളുള്ള ഈജിപ്റ്റ് മറ്റ് പശ്ചിമ രാജ്യങ്ങളായ ഇറാൻ, സുഡാൻ, സോമാലിയ എന്നിവിടങ്ങളെക്കാളും ബഹുദൂരം പിന്നിലാണ് എന്നാണ് യു.എൻ ചൂണ്ടിക്കാണിക്കുന്നത്. ഈജിപ്തിൽ രോഗികളെ ജയിലിൽ അടയ്ക്കുകയോ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയോ ചെയ്യുന്നു. സ്വവർഗ്ഗരതിയാണ് ഈ രോഗത്തിനു മുഖ്യ കാരണമെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. നിയമപരമായി കുറ്റകൃത്യം അല്ലെങ്കിലും മുസ്ലിം ഭൂരിഭാഗമുള്ള ഒരു രാജ്യത്ത് അത് മതത്തിനും വിശ്വാസങ്ങൾക്കും എതിരാണ്. 'പ്രതിവർഷം 25-30 ശതമാനം സംഭവങ്ങള
ഈജിപ്ത്തിൽ എച്ച്.എൈ.വി. പടരുന്നതായി യു.എൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം 40% ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ അപമാനത്തിന്റെയും ഫണ്ടില്ലാത്തതിന്റെയും കാരണങ്ങൾ ഉന്നയിച്ച് തടസ്സപ്പെടുകയാണ്. മറ്റു പ്രായക്കാരെ അപേക്ഷിച്ച് യുവതി യുവാക്കളിലാണ് എയ്ഡ്‌സ് വൈറസുകൾ കൂടുതലായി ബാധിക്കുന്നതെന്നും യു.എൻ ഒഫിഷ്യൽ വെളിപ്പെടുത്തി.
എയ്ഡ്‌സ് പകർച്ച വ്യാധിയുടെ കാര്യത്തിൽ 95 മില്യൺ ആളുകളുള്ള ഈജിപ്റ്റ് മറ്റ് പശ്ചിമ രാജ്യങ്ങളായ ഇറാൻ, സുഡാൻ, സോമാലിയ എന്നിവിടങ്ങളെക്കാളും ബഹുദൂരം പിന്നിലാണ് എന്നാണ് യു.എൻ ചൂണ്ടിക്കാണിക്കുന്നത്. ഈജിപ്തിൽ രോഗികളെ ജയിലിൽ അടയ്ക്കുകയോ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുകയോ ചെയ്യുന്നു. സ്വവർഗ്ഗരതിയാണ് ഈ രോഗത്തിനു മുഖ്യ കാരണമെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. നിയമപരമായി കുറ്റകൃത്യം അല്ലെങ്കിലും മുസ്ലിം ഭൂരിഭാഗമുള്ള ഒരു രാജ്യത്ത് അത് മതത്തിനും വിശ്വാസങ്ങൾക്കും എതിരാണ്.
'പ്രതിവർഷം 25-30 ശതമാനം സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഇത് പകർച്ചവ്യാധിയുടെ വളർച്ചയെയും പ്രതിരോധിക്കാനുള്ള താത്പര്യമില്ലായ്മയേയും കുറിച്ചുള്ള അറിയിപ്പാണെന്ന് യു.എൻ. എയ്ഡ്‌സ് ഏജൻസിയിലെ ഉദ്യോഗസ്ഥനായ അഹമ്മദ് ഖാമിസ് പറഞ്ഞു. ഈജിപ്തിൽ എച്ച്‌ഐ വി ബാധിച്ചവരുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ ഹെൽത്ത് മിനിസ്ട്രി 7000 കേസുകളെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, യുഎൻഎ യുടെ കണക്ക്പ്രകാരം 11,000 കേസുകളാണുള്ളത്.
'കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലുമാണ് ഇപ്പോൾ ഈ വൈറസ് കൂടുതലായും കാണാൻ കഴിയുന്നത്. മുമ്പുള്ളതിനെക്കാളും ഈ പ്രായക്കാർക്ക് ഇന്ന് അപകട സാദ്ധ്യത കൂടുതലാണ്,' ഖാമിസ് പറയുന്നു. ഞങ്ങളുടെ കയ്യിൽ കൃത്യമായ കണക്കുകളില്ല എന്നാൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന തെളിവുകൾ ഇത് നിർദ്ദേശിക്കുന്നുവെന്നും ഇവർ പറയുന്നു. ഫണ്ടുകളുടെ കുറവ് കൃത്യമായ കണക്ക് കാണിക്കുന്നതിന് ഈജ്പ്തിനു തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപമാനഭയം കാരണം സർജറി ആവശ്യമുള്ളവർ പ്രാഥമിക ചികിത്സയ്ക്കു പോലും ആശുപത്രിയിൽ പോകാറില്ലെന്ന് യു.എൻ എയ്ഡ്‌സ് ഒഫിഷ്യൽസ് പറഞ്ഞു. ഇത്തരത്തിലുള്ള വൈറസുകൾ ലൈംഗിക ബന്ധത്തിലൂടെ പകരുന്നതു പോലെ തന്നെ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നതിലൂടെയും രക്തദാനത്തിലൂടെയും പകരുന്നു. ഒരു അമ്മയിൽ നിന്നും പ്രസവത്തിലൂടെയും പാലു് കൊടുക്കുന്നതിലൂടെയും കുഞ്ഞുങ്ങളിലെക്കു പകരാം. എന്നാൽ ഈജിപ്തിൽ സ്വവർഗ്ഗരതി മൂലമാണ് ഈ വൈറസുകൾ പടരുന്നത്, അത് അവരിൽ പലരുടെയും ജീവിതരീതിയുടെ തന്നെ ഭാഗവുമാണ്.