കൊച്ചി: ജേക്കബ്ബിന്റെ സ്വർഗരാജ്യത്തിലൂടേയും മുന്തിരി വള്ളികൾ തളിർക്കുമ്പോളിലൂടേയും മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി അയ്മ സെബാസ്റ്റ്യന്റേ വിവാഹം ഉറപ്പിച്ചു. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിൻ പോളുമായാണ് 2018 ജനുവരി 4 ന് വിവാഹം നടക്കുന്നത്.

കെവിൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവാഹ തീയ്യതി അറിയിച്ചത്.മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് അയ്മയും കെവിനും പ്രണയത്തിലാകുന്നത്. അമയ്മയുടെയും കെവിന്റെയും പ്രണയം മനസ്സിലാക്കിയ വീട്ടുകാർ ഉടൻ തന്നെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇരുവീട്ടുകാരം സമ്മതം മൂളിയതോടെയാണ് അയ്മ വിവാഹക്കാര്യം പ്രഖ്യാപിച്ചത്.

ജേക്കബ്ബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ നിവിന്റെ പെങ്ങളുടെ വേഷത്തിലാണ് അയ്മ സെബാസ്റ്റ്യൻ ആദ്യം സിനിമയിലെത്തുന്നത് പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിലെത്തിൽ അയ്മ വീണ്ടും ക്യാമറക്ക് മുന്നിലെത്തുകയായിരുന്നു.