കൊച്ചി: അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അത്യാധുനിക സംവിധാനങ്ങളോടുകൂടിയല്പ ഡിസാസ്റ്റർ മെഡിക്കൽ ടീം പ്രളയബാധിത മേഖലയായല്പ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. 25 പേരടങ്ങുന്ന ഡിസാസ്റ്റർ മെഡിക്കൽ സംഘമാണ് യാത്രയായത്

എറണാകുളം ജില്ലാ കളക്ടർ രാജമാണിക്യം മെഡിക്കൽ സംഘത്തെ യാത്രയയച്ചു. ദുരിതം അനുഭവിക്കുന്നവരുടെ കണ്ണുനീരൊപ്പുവാൻല്പഅമ്മയും മഠവും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്നു കളക്ടർ രാജമാണിക്യം പറഞ്ഞു.

മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, ബ്രഹ്മചാരി ഡോ:ജഗ്ഗു, ഡോ:ബീന, ഡോ:രാജേഷ്‌പൈ, പി.കെ.സുധാകരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

അത്യാധുനിക സംവിധാനങ്ങളുള്ള ടെലിമെഡിസിൻ, 2 എമർജൻസിആംബുലൻസ്, 25 പേരടങ്ങുന്ന ഡിസാസ്റ്റർ ടീം, കാർഡിയാക് സംവിധാനം, എമർജൻസി യൂണിറ്റ്, എലിപ്പനി, ഡങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ച വ്യാധികൾ രണ്ടു മിനിറ്റുകൊണ്ട് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന സംവിധാനം, സാറ്റലൈറ്റ് സംവിധാനത്തോടു കൂടിയുള്ള വീഡിയോ കോൺഫറൻസ്
നടത്തുന്നതിനുള്ള സെൻട്രൽ എയർകണ്ടീഷനോടു കൂടിയ എഎംടിയു, കളർ അൾട്രാ സോണോഗ്രാഫി, എക്‌സ്‌റേ റേഡിയോഗ്രാഫി,  ചെറിയ ഓപ്പറേഷൻ തീയറ്റർ,ഡെലിവെറി റൂം, ഇലക്‌ട്രോ കാർഡിയോഗ്രാഫി, ലൈറ്റ് മൈക്രോസ്‌കോപ്പി,ഡിജിറ്റൽ ഫോടോഗ്രാഫി, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രളയബാധിത മേഖലയായ രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചത്.