- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ വിമാനതാവളത്തെ മാറ്റും; കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്‌ളക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മട്ടന്നൂർ:മലബാറിലെ എയർ കാർഗോ ഹബ്ബായി കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്‌ളക്‌സ് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കാസർഗോഡ് വയനാട് കോഴിക്കോട് കുടക് ഗൂഡല്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം സാധ്യമാവുകയാണ്. വികസന കാര്യത്തിൽ നാഴികക്കല്ലായി കോംപ്ലക്‌സ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ ഉദ്ഘാടനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
9000 ചതുരശ്രമീറ്ററുള്ള കാർഗോ കോംപ്ലക്‌സിൽ 12000 മെട്രിക് ടൺ ചരക്ക് നീക്കത്തിന് ശേഷിയുണ്ട്. അന്താരാഷ്ട്ര കാർഗോ ആരംഭിക്കുന്നതോടെ ഉത്തരമലബാറിലെ വാണിജ്യ വ്യവസായിക കാർഷിക മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർഷിക ഉത്പാദനം വർധിപ്പിക്കാനും അതു വഴി ചെറുകിട നാമമാത്ര കർഷകരുൾപ്പെടെ ഉള്ളവർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനം വർധിപ്പിക്കാനും സാധിക്കും. കൈത്തറിക്ക് പേരുകേട്ട ജില്ലയിലെ കൈത്തറി തുണിത്തരങ്ങളുടെ കയറ്റുമതിയും വർധിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് കോർഗോ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത് നിലവിൽ ആഭ്യന്തര കാർഗോ സർവ്വീസാണ് നടക്കുന്നത്.
മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി
മറുനാടന് മലയാളി ബ്യൂറോ