യർ അറേബ്യ സൊഹാറിലേക്കുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കുന്നു. ഷാർജ റൂട്ടിൽ എട്ടോളം പ്രതിവാര സർവ്വീസുകൾ തുടങ്ങാനാണ് അധികൃതർ പദ്ധതിയിടുന്നത്. സിവിൽ ഏവിയേഷൻ പൊതു അഥോറിറ്റി എയർ അറേബ്യയ്ക്ക് അനുമതി നല്കിയതോടെ സൊഹാറിലേക്കുള്ള സർവ്വീസുകൾ 16 ആയി ഉയരും.

നിലവിൽ സൊഹാറിൽ നിന്ന് ഖത്തർ എയർവേയ്‌സും എയർ അറേബ്യയും മാത്രമാണ് രാജ്യാന്തര സർവ്വീസ് നടത്തുന്നത്. ഇതിന് പുറമേ സലാം എയർ സോഹാർ- സലാല റൂട്ടിൽ സർവ്വീസ് നടത്തുന്നുണ്ട്‌