ന്ത്യയിൽ നിന്നുമുള്ള വിമാനങ്ങൾ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം എയർ കാനഡ ജൂൺ 22 വരെ ദീർഘിപ്പിച്ചു. ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാൽ അവിടെ നിന്നുമുള്ള രോഗപ്പകർച്ച കാനഡയിലേക്കുണ്ടാകുന്നത് പ്രതിരോധിക്കാനാണ് എയർ കാനഡ ഈ മുൻകരുതലെടുത്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ യാത്രാ നിരോധനം ദീർഘിപ്പിക്കുന്ന നടപടി ഫെഡറൽ ഗവൺമെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിൽ നിന്നുള്ള 30 ദിവസത്തെ വിമാന വിലക്ക് അടുത്തയാഴ്ച അവസാനിക്കാനിരിക്കെ, എയർ കാനഡയുടെ സേവനങ്ങൾ താൽക്കാലികമായി വീണ്ടും നീട്ടിയ കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം ജൂൺ 22 വരെ ദീർഘിപ്പിച്ചുവെന്നാണ് എയർ കാനഡയുടെ വക്താവായ പീറ്റർ ഫിറ്റ്സ്പാട്രിക് ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് ഭീഷണി കനത്തതിനെ തുടർന്നായിരുന്നു ഏപ്രിൽ 22 മുതൽ 30 ദിവസത്തേക്ക് ഫെഡറൽ സർക്കാർ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.