- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്‌സിനെടുക്കാത്ത ജീവനക്കാർക്കെതിരെ നടപടികളുമായി വിമാനക്കമ്പനികൾ; ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് എയർ കാനഡയും വെസ്റ്റ് ജറ്റും
ഒട്ടാവ: കോവിഡ് വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത് കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്റ്റ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താൽ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, നടപടിക്ക് പിന്നാലെ എയർ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറൽ കോവിഡ് 19 നിയമങ്ങൾക്കനുസൃതമായി രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൈക്കൽ റുസ്സോ പറഞ്ഞു. ജീവനക്കാർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡിസംബർ ഒന്ന് വരെ അധിക സമയവും നൽകിയിട്ടുണ്ട്.
'ഞങ്ങളുടെ ജീവനക്കാർ അവരുടെ പങ്ക് നിർവ്വഹിച്ചു, ഇപ്പോൾ 96 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കാത്ത അല്ലെങ്കിൽ മെഡിക്കൽ അല്ലെങ്കിൽ മറ്റ് അനുവദനീയമായ ഇളവുകൾ ഇല്ലാത്ത ജീവനക്കാരെ നിർബന്ധിതമായി ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,' -റൂസോ പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എയർ, റെയിൽ, ഷിപ്പിങ് കമ്പനികളോട് ഒക്ടോബർ 30-നകം ജീവനക്കാർക്കായി വാക്‌സിനേഷൻ പോളിസികൾ രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നു. പ്രത്യേകിച്ചും, എയർലൈൻ മേഖലയിൽ സമ്പൂർണ്ണ വാക്‌സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്റ്റ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താൽ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ