- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടും ചൂടിൽ എ സി ഇടുന്നവർ ഒന്ന് ശ്രദ്ധിക്കണെ...; ചിലപ്പോൾ എ സി നിങ്ങളുടെ ജീവിതത്തിലെ വില്ലനായേക്കാം; എ സി കാരണം വരാൻ സാധ്യതയുള്ള പ്രധാന പ്രശ്‌നങ്ങൾ ഇതെല്ലാം
തിരുവനന്തപുരം: ഇപ്പോൾ എ സിയുടെ കാലമാണ്. കൊടും ചൂടായതിനാൽ എല്ലാവരും എ സി യുടെ തണുപ്പിലേക്ക് മാറി്‌ക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എ സികൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം. നല്ല രീതിയിൽ വൃത്തിയാക്കുകയും സർവീസ് കൃത്യ സമയത്ത് നടത്തിയില്ലെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇന്റർനാഷണൽ ജേർണൽ ഒഫ് എപ്പിഡമിയോളജി പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഇതിന്റെ ഗുരുതര പ്രശ്‌നങ്ങൾ വിവരിച്ചത്. എയർകണ്ടിഷണറിലെ വെള്ളത്തിൽ നിന്ന് അണുബാധ ഉണ്ടാകും ഇത് മൂലം അലർജിയും ആസ്ത്മയും ഉള്ളവർക്ക് അത് കൂടാനും ഇടയാക്കും. എ.സികളിൽ നിന്ന് ഉണ്ടാവുന്ന ജെംസ്, വൈറസുകൾ, ഫംഗസുകൾ എന്നിവ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത് പോലെ തലവേദന, ശ്വാസതടസം, ശബ്ദം കുറയുക, ശാരീരിക ക്ഷീണം എന്നിവ മുതൽ ഹൃദയസംബന്ധമായ അസുഖം, ക്രോണിക് ഒബ്‌സ്ട്രക്റ്രീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി ) എന്നിവ വരെ ഉണ്ടാകാനും സാധ്യത കൂടുതലാണ്. കൂടുതൽ സമയം എ.സിയിൽ ഇരുന്നാൽ വരണ്ട ചർമ്മമുള്ളവരുടെ ചർമ്മം കൂടുതൽ വരണ്ടതാകും. തലമുടിയെയും പ്രതികൂലമ
തിരുവനന്തപുരം: ഇപ്പോൾ എ സിയുടെ കാലമാണ്. കൊടും ചൂടായതിനാൽ എല്ലാവരും എ സി യുടെ തണുപ്പിലേക്ക് മാറി്‌ക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ എ സികൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാം. നല്ല രീതിയിൽ വൃത്തിയാക്കുകയും സർവീസ് കൃത്യ സമയത്ത് നടത്തിയില്ലെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക. ഇന്റർനാഷണൽ ജേർണൽ ഒഫ് എപ്പിഡമിയോളജി പ്രസിദ്ധീകരിച്ച പഠനങ്ങളിലാണ് ഇതിന്റെ ഗുരുതര പ്രശ്‌നങ്ങൾ വിവരിച്ചത്.
എയർകണ്ടിഷണറിലെ വെള്ളത്തിൽ നിന്ന് അണുബാധ ഉണ്ടാകും ഇത് മൂലം അലർജിയും ആസ്ത്മയും ഉള്ളവർക്ക് അത് കൂടാനും ഇടയാക്കും. എ.സികളിൽ നിന്ന് ഉണ്ടാവുന്ന ജെംസ്, വൈറസുകൾ, ഫംഗസുകൾ എന്നിവ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അത് പോലെ തലവേദന, ശ്വാസതടസം, ശബ്ദം കുറയുക, ശാരീരിക ക്ഷീണം എന്നിവ മുതൽ ഹൃദയസംബന്ധമായ അസുഖം, ക്രോണിക് ഒബ്‌സ്ട്രക്റ്രീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി ) എന്നിവ വരെ ഉണ്ടാകാനും സാധ്യത കൂടുതലാണ്. കൂടുതൽ സമയം എ.സിയിൽ ഇരുന്നാൽ വരണ്ട ചർമ്മമുള്ളവരുടെ ചർമ്മം കൂടുതൽ വരണ്ടതാകും. തലമുടിയെയും പ്രതികൂലമായി ബാധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതുണ്ടാവാതിരിക്കാൻ എ.സിയിൽ നിന്ന് എന്തെങ്കിലും ഗന്ധംവരുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർവീസ് ചെയ്യുക, എ.സിയിലെ ഫിൽട്ടറുകൾ മാറ്റേണ്ടതാണ്. അത് പോലെ പുറത്തെ അന്തരീക്ഷ താപനിലയിൽ നിന്നും എ.സിയിൽ 8 ശതമാനത്തിൽ അധികം വ്യത്യാസം വരുത്തരുത്.
എ.സിയിൽ ഇരുന്ന ഉടൻ പുറത്തെ ചൂടുള്ള അന്തരീക്ഷത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം എ.സിയുള്ള റൂമിലെയും കാറിലെയും കർട്ടൻ, കാർപെറ്റ് എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യണം.