- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ യൂറോപ്പാ പൈലറ്റുമാർ നടത്താനിരുന്ന നാലു ദിവസത്തെ സമരം പിൻവലിച്ചു: ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഇനി യാത്രാ തടസമുണ്ടാകില്ല
മാഡ്രിഡ്: എയർ യൂറോപ്പാ പൈലറ്റുമാർ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. മാനേജ്‌മെന്റുമായി പൈലറ്റുമാരുടെ യൂണിയൻ സെപ്ല നടത്തിയ അവസാന വട്ട ചർച്ചയിലാണ് പണിമുടക്ക് മാറ്റാൻ തീരുമാനിച്ചത്. പൈലറ്റുമാർ പണിമുടക്കുമായി മുന്നോട്ടുപോകുന്ന സാഹചര്യമായിരുന്നെങ്കിൽ നാലു ദിവസങ്ങളിലായി 114 ഫ്‌ലൈറ്റുകൾ റദ്ദാക്കി വന്നേനെ എന്നാണ് വിലയിരുത്തുന്നത്. തിരക്കേറിയ ആഴ്ചാവസാനത്തിൽ പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചത് കുറച്ചൊന്നുമല്ല എയർലൈൻ കമ്പനിയെ ബുദ്ധിമുട്ടിച്ചിരുന്നത്. പണിമുടക്ക് നടത്തിയിരുന്നെങ്കിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഫുൾ റീഫണ്ട് നൽകുകയോ നവംബർ 30ന് മുമ്പായി പകരം യാത്രാ സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എയർ യൂറോപ്പായുടെ തന്നെ ലോ കോസ്റ്റ് സർവീസായ എയർ യൂറോപ്പാ എക്സ്‌പ്രസ് സർവീസ് നടപ്പിലാക്കുന്നതിനെ തുടർന്നുള്ള ആശങ്കയെ തുടർന്നാണ് പൈലറ്റുമാർ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പുതിയ സർവീസിലേക്കുള്ള പൈലറ്റുമാരെ കുറഞ്ഞ ശമ്പളത്തിൽ പുറത്തു നിന്ന
മാഡ്രിഡ്: എയർ യൂറോപ്പാ പൈലറ്റുമാർ ജൂലൈ 30 മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. മാനേജ്‌മെന്റുമായി പൈലറ്റുമാരുടെ യൂണിയൻ സെപ്ല നടത്തിയ അവസാന വട്ട ചർച്ചയിലാണ് പണിമുടക്ക് മാറ്റാൻ തീരുമാനിച്ചത്.
പൈലറ്റുമാർ പണിമുടക്കുമായി മുന്നോട്ടുപോകുന്ന സാഹചര്യമായിരുന്നെങ്കിൽ നാലു ദിവസങ്ങളിലായി 114 ഫ്‌ലൈറ്റുകൾ റദ്ദാക്കി വന്നേനെ എന്നാണ് വിലയിരുത്തുന്നത്. തിരക്കേറിയ ആഴ്ചാവസാനത്തിൽ പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചത് കുറച്ചൊന്നുമല്ല എയർലൈൻ കമ്പനിയെ ബുദ്ധിമുട്ടിച്ചിരുന്നത്. പണിമുടക്ക് നടത്തിയിരുന്നെങ്കിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഫുൾ റീഫണ്ട് നൽകുകയോ നവംബർ 30ന് മുമ്പായി പകരം യാത്രാ സൗകര്യം ചെയ്തുകൊടുക്കുകയോ ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
എയർ യൂറോപ്പായുടെ തന്നെ ലോ കോസ്റ്റ് സർവീസായ എയർ യൂറോപ്പാ എക്സ്‌പ്രസ് സർവീസ് നടപ്പിലാക്കുന്നതിനെ തുടർന്നുള്ള ആശങ്കയെ തുടർന്നാണ് പൈലറ്റുമാർ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പുതിയ സർവീസിലേക്കുള്ള പൈലറ്റുമാരെ കുറഞ്ഞ ശമ്പളത്തിൽ പുറത്തു നിന്ന് നിയമിക്കുകയും അത് ഇൻഡസ്ട്രി എഗ്രിമെന്റുകൾക്ക് ബാധമാക്കുകയുമില്ലെന്നുള്ള ആശങ്കയാണ് പണിമുടക്കിലേക്ക് പൈലറ്റുമാരെ നയിച്ചത്.