നിരക്ക് കുറച്ച് വിമാനസർവ്വീസുമായി എയർ ഫ്രാൻസ് രംഗത്ത്. കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സർവ്വീസിലൂടെ പല സർവ്വീസുകളും ലാഭം ഉണ്ടാക്കാമെന്നനും കമ്പനി ലക്ഷ്യമിടുന്നത്. ജൂൻ സർവ്വീസ് കൗമരക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ജൂൻ ആറോളം പ്രധാന സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തും. ഡിസംബർ മുതലാണ് സർവ്വീസ് ആരംഭിക്കുക. യൂറോപ്പിലെ ബാർസിലോണ, ബെർലിൻ, ലിസ്‌ബൺ, പോർട്ടോ എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് ഉണ്ടാവുക. പിന്നീട് അടുത്തവർഷം ബ്രസിലിലെ ഫോര്ട്ട്‌ലീസിലേക്കും സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

37 സർവ്വീസുകളാണ് ജൂനിന്റെ ബെർലിനിലേക്ക് സർവ്വീസ് നടത്തുക. എല്ലാ ആഴ്‌ച്ചകളിലും സർവ്വീസ് ഉണ്ടാകും. 51 സർവ്വീസ് ബാഴ്‌സിലോണയിലേക്കും, 28 എണ്ണം ലിസബോണിലേക്കും, 3 എണ്ണം പോർട്ടോയിലേക്കും സർവ്വീസ് നടത്തും. 39 യൂറോയാണ് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് കഴിഞ്ഞ ദിവസം കമ്പനി മുന്നോട്ട് വച്ച ടിക്കറ്റ് നിരക്ക്. ഇത്‌