യർ ഫ്രാൻസ് യാത്രക്കാർക്ക് വരുന്ന മാസം യാത്ര തടസ്സം ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പ് വന്നിരിക്കുകയാണ്. എയർഫ്രാൻസിലെ തൊഴിലാളികൾ വേതന വ്യവസ്ഥയിലുള്ള തർക്കങ്ങളിൽ തീരുമാനം ആകാത്തതിനാൽ സമരം പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന് ഏഴ് തീയതികളിലാണ് യൂണിയൻ സമരം പ്രഖ്യാപിച്ചത്.

കൂടാതെ മാർച്ച് 30 ദുഃഖ വെള്ളിദിനത്തിലും യാത്രക്കാർക്ക് ദുരിതം ഉണ്ടാക്കി സമരത്തിന് സാധ്യത ഉണ്ട്. പൈലറ്റ്, ക്യാബിൻ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ് ജീവനക്കാരാണ് സമരവുമായി രംഗത്തിറങ്ങുരക. 6 ശതമാനം വേതന വർദ്ധനവാണ് യൂണിയന്റെ ആവശ്യം.

എന്നാൽ മാനേജ്‌മെന്റ് ഒരു ശതമാനം വേതന വർദ്ധനവ് മാത്രമാണ് പരിഗണനയിൽ വച്ചിട്ടുള്ളത്. ഇതാണ് യൂണിയനെ ചൊടിപ്പിച്ചത്. പതിനായിരത്തോളം പേരെ ഈ സമരം ബാധിക്കുമെന്നാണ് കരുതുന്നത്.