- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഫ്രാൻസ് ജീവനക്കാർ വീണ്ടും സമരവുമായി ഇറങ്ങിയതോടെ വലഞ്ഞത് നിരവധി യാത്രക്കാർ; പൈലറ്റുമാർ ഉൾപ്പെട്ട ജീവനക്കാരുടെ സമരം മൂലം ഇന്നലെ 30 ശതമാനം ഫ്‌ളൈറ്റുകളും റദ്ദാക്കി
വേതന വ്യവ്യസ്ഥയിലുള്ള തർക്കങ്ങളിൽ തീരുമാനം ആകാത്തതിൽ പ്രതിഷേധിച്ച് എയർ ഫ്രാൻസ് ജീവനക്കാർ വീണ്ടും സമരവുമായി ഇറങ്ങിയതോടെ ഇന്നലെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ഈ മാസം മൂന്നാം തവണയാണ് എയർഫ്രാൻസ് ജീവനക്കാർ സമരം നടത്തുന്നത്. ഇന്നലെ സമരം മൂലം 30 ശതമാനം ഫ്‌ളൈറ്റുകളും റദ്ദാക്കിയത് മൂലം യാത്രക്കാർ ദുരിതത്തിലായി. ഫ്രെബ്രുവരി മാസത്തിൽ തുടങ്ങിയ സമരം ഏപ്രിൽ വരെ പിന്നിട്ടതോടെ ഇന്നലെ എട്ടാം തവണയാണ് സമരം ജനങ്ങളെ വലക്കുന്നത്. ദീർഘദൂര സർവ്വീസുകളുൾപ്പെടെ ഇന്നലെ സർവ്വീസ് റദ്ദാക്കി. എയർ ഫ്രാൻസിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.6 ശതമാനം വേതന വർദ്ധനവാണ് യൂണിയന്റെ ആവശ്യം.എന്നാൽ മാനേജ്മെന്റ് ഒരു ശതമാനം വേതന വർദ്ധനവ് മാത്രമാണ് പരിഗണനയിൽ വച്ചിട്ടുള്ളത്
വേതന വ്യവ്യസ്ഥയിലുള്ള തർക്കങ്ങളിൽ തീരുമാനം ആകാത്തതിൽ പ്രതിഷേധിച്ച് എയർ ഫ്രാൻസ് ജീവനക്കാർ വീണ്ടും സമരവുമായി ഇറങ്ങിയതോടെ ഇന്നലെ നിരവധി യാത്രക്കാർ ദുരിതത്തിലായി. ഈ മാസം മൂന്നാം തവണയാണ് എയർഫ്രാൻസ് ജീവനക്കാർ സമരം നടത്തുന്നത്. ഇന്നലെ സമരം മൂലം 30 ശതമാനം ഫ്‌ളൈറ്റുകളും റദ്ദാക്കിയത് മൂലം യാത്രക്കാർ ദുരിതത്തിലായി.
ഫ്രെബ്രുവരി മാസത്തിൽ തുടങ്ങിയ സമരം ഏപ്രിൽ വരെ പിന്നിട്ടതോടെ ഇന്നലെ എട്ടാം തവണയാണ് സമരം ജനങ്ങളെ വലക്കുന്നത്. ദീർഘദൂര സർവ്വീസുകളുൾപ്പെടെ ഇന്നലെ സർവ്വീസ് റദ്ദാക്കി.
എയർ ഫ്രാൻസിലെ പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവരാണ് സമരത്തിൽ പങ്കെടുക്കുന്നത്.6 ശതമാനം വേതന വർദ്ധനവാണ് യൂണിയന്റെ ആവശ്യം.എന്നാൽ മാനേജ്മെന്റ് ഒരു ശതമാനം വേതന വർദ്ധനവ് മാത്രമാണ് പരിഗണനയിൽ വച്ചിട്ടുള്ളത്
Next Story