- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈമാറ്റം പൂർത്തിയാകുന്നത് വരെ ചെലവ് നിയന്ത്രിക്കണം; ജീവനക്കാരോട് എയർ ഇന്ത്യ മാനേജ്മെന്റ്; നിർദ്ദേശം ബിസിനസ് സംബന്ധിയായ ചെലവുകൾ ചുരുക്കണമെന്ന്
ന്യൂഡൽഹി : എയർ ഇന്ത്യയുടെ കൈമാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ ചെലവ് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് കമ്പനി. എയർ ഇന്ത്യയുടെ ഇടക്കാല ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഇത് സംബന്ധിച്ച നിർദ്ദേശം ജീവനക്കാർക്ക് നൽകിയത്.
പ്രതിദിന ചിലവുകളും മറ്റും പരമാവധി കുറയ്ക്കാനാണ് രാജീവ് ബൽസാൽ നിർദ്ദേശിച്ചത്. ടാറ്റ സൺസ് എയർ ഇന്ത്യ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.ഇത് പൂർത്തിയാകുന്നതു വരെ ബിസിനസിന് ആവശ്യമായ ചെലവ് പരമാവധി കുറയ്ക്കേണ്ടതുണ്ട്.ഈ കാര്യത്തിൽ ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് രാജീവ് ബൻസാൽ വ്യക്തമാക്കി.
18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത്. ടാലസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. ഡിസംബർ 31 ന് അകം കൈമാറ്റ നടപടികൾ പൂർത്തീകരിക്കുമെന്നാണ് റിപ്പോർട്ട്.തുടർച്ചയായ നഷ്ടവും സാമ്പത്തിക ബാദ്ധ്യതയും മൂലമാണ് എയർ ഇന്ത്യയെ കൈവിടാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്
മറുനാടന് മലയാളി ബ്യൂറോ