- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്ക അമേരിക്കൻ നഗരങ്ങളിൽനിന്നും നേരിട്ട് സർവീസ് തുടങ്ങും; യൂറോപ്പിലെയും ഗൾഫിലെയും പ്രധാന നഗരങ്ങളിൽനിന്നും മുംബൈയ്ക്കും ഡൽഹിക്കും സർവീസുകൾ; ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സർവീസ് ഇന്ത്യയിലെ അനേകം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും; എമിറേറ്റ്‌സുമായി നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങി എയർ ഇന്ത്യ
ഇഷ്ടം പോലെ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ ഇന്ത്യയിൽനിന്ന് ലാഭം കൊയ്യുമ്പോൾ, അതൊക്കെ കണ്ട് മിണ്ടാതെ നിൽക്കുകയായിരുന്നു എയർ ഇന്ത്യ ചെയ്തിരുന്നത്. എന്നാൽ, ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയർ ഇന്ത്യ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിദേശ സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്‌സുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാമ് ഇന്ത്യൻ കമ്പനി. അമേരിക്കയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഓസ്‌ട്രേലിയയിലെയും തെക്കു-കിഴക്കനേഷ്യയിലെയും പ്രധാന നഗരങ്ങളിലേക്കെല്ലാം സർവീസ് തുടങ്ങാനാണ് എയർ ഇന്ത്യ ആലോചിക്കുന്നത്. വൻ നഗരങ്ങളിലേക്ക് ഇപ്പോൾ നടത്തുന് നേരിട്ടുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ വൻ നഗരങ്ങളിലേക്ക് സർവീസുകൾ തുടങ്ങാനും ആലോചിക്കുനനുണ്ട്. സർവീസുകളുടെ എണ്ണം കൂട്ടി എതിരാളികളെ പിടിക്കുക എന്ന തന്ത്രമാണ് എയർ ഇന്ത്യ പയറ്റാൻ പോകുന്നത്. അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്‌കോയിലേക്ക് ഇപ്പോൾ ആഴ്ചയിൽ മൂന്ന് സർവീസാണുള്ളത്. ഇത് ആറ് സർവീസായി മാറും. മെൽബണിലേക്കുള്ള മൂന്നു സർവീസുകൾ അഞ്ചായും സിഡ്നിയില
ഇഷ്ടം പോലെ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ ഇന്ത്യയിൽനിന്ന് ലാഭം കൊയ്യുമ്പോൾ, അതൊക്കെ കണ്ട് മിണ്ടാതെ നിൽക്കുകയായിരുന്നു എയർ ഇന്ത്യ ചെയ്തിരുന്നത്. എന്നാൽ, ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയർ ഇന്ത്യ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിദേശ സർവീസുകൾ വർധിപ്പിച്ച് എമിറേറ്റ്‌സുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാമ് ഇന്ത്യൻ കമ്പനി.
അമേരിക്കയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഓസ്‌ട്രേലിയയിലെയും തെക്കു-കിഴക്കനേഷ്യയിലെയും പ്രധാന നഗരങ്ങളിലേക്കെല്ലാം സർവീസ് തുടങ്ങാനാണ് എയർ ഇന്ത്യ ആലോചിക്കുന്നത്. വൻ നഗരങ്ങളിലേക്ക് ഇപ്പോൾ നടത്തുന് നേരിട്ടുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ വൻ നഗരങ്ങളിലേക്ക് സർവീസുകൾ തുടങ്ങാനും ആലോചിക്കുനനുണ്ട്.
സർവീസുകളുടെ എണ്ണം കൂട്ടി എതിരാളികളെ പിടിക്കുക എന്ന തന്ത്രമാണ് എയർ ഇന്ത്യ പയറ്റാൻ പോകുന്നത്. അമേരിക്കൻ നഗരമായ സാൻഫ്രാൻസിസ്‌കോയിലേക്ക് ഇപ്പോൾ ആഴ്ചയിൽ മൂന്ന് സർവീസാണുള്ളത്. ഇത് ആറ് സർവീസായി മാറും. മെൽബണിലേക്കുള്ള മൂന്നു സർവീസുകൾ അഞ്ചായും സിഡ്‌നിയിലേക്കുള്ള നാല് സർവീസുകൾ അഞ്ചായും വർധിപ്പിക്കും. എയർ ഇന്ത്യയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി അശ്വനി ലോഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ മാർക്കറ്റുകളെ ലക്ഷ്യമിട്ട് കൂടുതൽ വിമാനങ്ങൾ വാങ്ങാനും എയർ ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. നിലവിൽ 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട 21 വിമാനങ്ങളാണ് ഉള്ളത്. ആറ് വിമാനങ്ങൾ കൂടി ഈ ശ്രേണിയിലേക്കെത്തും. വിദേശ വിമാനക്കമ്പനികളിൽനിന്ന്, പ്രത്യേകിച്ച് എമിറേറ്റ്‌സിൽനിന്നുള്ള വെല്ലുവിളി നേരിടുകയാണ് എയർ ഇന്ത്യയുടെ പ്രധാന ലക്ഷ്യം.
ഗൾഫിലേക്കും മറ്റു വിദേശ നഗരങ്ങളിലേക്കും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ എയർ ഇന്ത്യയെപ്പോലെ തന്നെ ആശ്രയിക്കുന്ന സർവീസാണ് എമിറേറ്റ്‌സിന്റെതും. മാഡ്രിഡ്, വാഷിങ്ടൺ, കോപ്പൻഹേഗൻ, സ്‌റ്റോക്ക്‌ഹോം, നെയ്‌റോബി തുടങ്ങി പുതിയ സെക്ടറുകളിലേക്ക് സർവീസ് നടത്താനാണ് എയർ ഇന്ത്യ ആലോചിക്കുന്നതെന്ന് അശ്വനി പറഞ്ഞു.