- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ് വിമാനത്താവളത്തിൽ സർവ്വീസിന് ആവശ്യമായ സമയക്രമം ലഭ്യമായില്ല; എയർ ഇന്ത്യയുടെ റിയാദ്- കോഴിക്കോട് സർവീസ് വൈകും
എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകുമെന്ന് റിപ്പോർട്ട്. റിയാദ് വിമാനത്താവളത്തിൽ സർവീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് സർവ്വീസ് ആരംഭിക്കുന്നത് വൈകാൻ കാരണം. നിലവിൽ തിരക്കേറിയ റിയാദ് വിമാനത്താവളത്തിൽ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകാത്തതാണ് കാരണമായി പറയുന്നത്. വൈകുന്നേരം റിയാദിൽ ഇറങ്ങത്തക്ക സമയമാണ് സൗദി സർക്കാർ എയർ ഇന്ത്യക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി കോഴിക്കോട് വിമാനത്താവളം അടച്ചിടുന്ന സമയം ലഭ്യമായാൽ മാത്രമേ സൗദിയിലെ സമയക്രമവുമായി സർവീസിന് യോജിച്ച് സർവീസ് നടത്താനാവൂ... അതിനാൽ കരിപ്പൂർ വിമാനത്താവലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായി പൂർത്തിയായ ശേഷം മാത്രം സർവീസ് ആരംഭിച്ചാൽ മതിയെന്നാണ് എയർ ഇന്ത്യ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് നവംബർ പകുതിയോടെ കോഴിക്കോട്-റിയാദ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ബുക്കിങ് ആരംഭിക്കുകയും ച
എയർ ഇന്ത്യ കോഴിക്കോട് നിന്നും റിയാദിലേക്ക് ആരംഭിക്കാനിരിക്കുന്ന വിമാന സർവീസ് വൈകുമെന്ന് റിപ്പോർട്ട്. റിയാദ് വിമാനത്താവളത്തിൽ സർവീസിനാവശ്യമായ സമയക്രമം ലഭിക്കാത്തതാണ് സർവ്വീസ് ആരംഭിക്കുന്നത് വൈകാൻ കാരണം. നിലവിൽ തിരക്കേറിയ റിയാദ് വിമാനത്താവളത്തിൽ ലഭിച്ചിരിക്കുന്ന സമയക്രമവും കോഴിക്കോട് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന സമയക്രമവും ഒത്തുപോകാത്തതാണ് കാരണമായി പറയുന്നത്.
വൈകുന്നേരം റിയാദിൽ ഇറങ്ങത്തക്ക സമയമാണ് സൗദി സർക്കാർ എയർ ഇന്ത്യക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾക്കായി കോഴിക്കോട് വിമാനത്താവളം അടച്ചിടുന്ന സമയം ലഭ്യമായാൽ മാത്രമേ സൗദിയിലെ സമയക്രമവുമായി സർവീസിന് യോജിച്ച് സർവീസ് നടത്താനാവൂ... അതിനാൽ കരിപ്പൂർ വിമാനത്താവലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായി പൂർത്തിയായ ശേഷം മാത്രം സർവീസ് ആരംഭിച്ചാൽ മതിയെന്നാണ് എയർ ഇന്ത്യ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്
നവംബർ പകുതിയോടെ കോഴിക്കോട്-റിയാദ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു.പുതിയ സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെയോ ജനവരി മധ്യത്തോടെയോ മാത്രമേ സർവീസ് ആരംഭിക്കാൻ സാധ്യതയുള്ളൂ. വിമാനത്താവള റൺവേ വികസനം ഇക്കാലയളവിൽ മാത്രമേ പൂര്ത്തിയാകൂ.
നിലവിൽ കോഴിക്കോട്ടുനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ല. നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് കോഴിക്കോട്ട് നിയന്ത്രണ മേർപ്പെടുത്തിയതാണ് സൗദി സർവീസിനെ ബാധിച്ചത്. മുംബൈ, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങൾ വഴിയോ വൻതുക നല്കി കണക്ഷൻ വിമാനങ്ങൾ വഴിയോ ആണ് മിക്ക യാത്രക്കാരും ഇപ്പോൾ യാത്രചെയ്യുന്നത്.
ഇതിനു പരിഹാരമെന്ന നിലയിലാണ് 180 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങൾ സൗദിയിലേക്ക് പറത്താൻ എയർ ഇന്ത്യ തീരുമാനിച്ചത്. വലിയ വിമാനങ്ങൾക്ക് കോഴിക്കോട്ട് അനുമതിലഭിക്കുന്നതുവരെ ചെറിയ വിമാനത്തിന്റെ സർവീസ് തുടരാനായിരുന്നു പദ്ധതി. യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് സർവീസിന് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ ദിവസങ്ങളിൽത്തന്നെ മാസങ്ങളോളമുള്ള ബുക്കിങ്ങാണ് വിമാനത്തിന് ലഭിച്ചത്. എന്നാൽ സമയക്രമത്തിൽതട്ടി സർവീസ് വൈകുകയാണ്.