- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിലെ മലയാളികളുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ പച്ചകൊടി വീശി എയർ ഇന്ത്യ എക്സ്‌പ്രസ്; ബഹ്‌റൈൻ-കോഴിക്കോട് സർവ്വീസ് തിരുവനന്തപുരം കണക്ഷൻ സൗകര്യം ഉടൻ; ഈ മാസം 16 മുതൽ പ്രാബല്യത്തിൽ
മനാമ:ബഹ്‌റിനിലെ മലയാളികളുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ എയർഇന്ത്യയുടെ പച്ചകൊടി. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷൻ സൗകര്യം ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾക്ക് മികച്ച യാത്രാ സൗകര്യം ലഭ്യമാകും. ജനുവരി 16 മുതലാണ് ബഹ്‌റൈൻ വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.45ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷൻ വിമാനം ലഭിക്കുക. തിരുവനന്ത പുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ഇതേ സൗകര്യം ലഭിക്കും. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് ഐ.എക്‌സ് 474 വിമാനം രാത്രി 9.20ന് കരിപ്പൂരിൽ ഇറങ്ങും. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഐ.എക്‌സ് 374 വിമാനത്തി ലാണ് സൗകര്യം ലഭിക്കുക. ഈ വിമാനം കോഴിക്കോട് നിന്ന് 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്ത് എത്തും. ബഹ്‌റൈൻ- തിരുവനന്തപുരം ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ട്. തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം 7.50ഓടെ കോഴിക്കോട
മനാമ:ബഹ്‌റിനിലെ മലയാളികളുടെ നിരന്തര ആവശ്യത്തിന് ഒടുവിൽ എയർഇന്ത്യയുടെ പച്ചകൊടി. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട് വഴി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷൻ സൗകര്യം ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾക്ക് മികച്ച യാത്രാ സൗകര്യം ലഭ്യമാകും.
ജനുവരി 16 മുതലാണ് ബഹ്‌റൈൻ വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.45ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് തിരുവനന്തപുരം കണക്ഷൻ വിമാനം ലഭിക്കുക. തിരുവനന്ത പുരത്ത് നിന്ന് ബഹ്‌റൈനിലേക്കും ഇതേ സൗകര്യം ലഭിക്കും. ബഹ്‌റൈനിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് ഐ.എക്‌സ് 474 വിമാനം രാത്രി 9.20ന് കരിപ്പൂരിൽ ഇറങ്ങും. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ഐ.എക്‌സ് 374 വിമാനത്തി ലാണ് സൗകര്യം ലഭിക്കുക. ഈ വിമാനം കോഴിക്കോട് നിന്ന് 10.50ന് പുറപ്പെട്ട് 11.45ന് തിരുവനന്തപുരത്ത് എത്തും. ബഹ്‌റൈൻ- തിരുവനന്തപുരം ടിക്കറ്റ് എടുക്കാനും സൗകര്യമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം 7.50ഓടെ
കോഴിക്കോട് എത്തും. അവിടെ നിന്ന് 11.30 ന് പുറപ്പെട്ട് 1.20നാണ് ബഹ്‌റൈനിൽ എത്തുക. ബഹ്‌റൈൻ-തിരുവനന്തപുരം സർവീസ് ട്രാൻസിറ്റ് സൗകര്യത്തോടെയാണുള്ളത്. ജനുവരി 16 മുതൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ബഹ്‌റൈനിൽ നിന്ന് തിരുവ
നന്തപുരത്തേക്കുള്ള യാത്ര എളുപ്പമാകും. ഐ.എക്‌സ് 374 വിമാനത്തിൽ കോഴിക്കോടും കൊച്ചിയിലും പോകാൻ സാധിക്കും.
ബഹ്‌റൈനിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് പുതിയ സർവീസ് ഗുണകരമാകും. മാർച്ച് മാസം വരെയാണ് ഇപ്പോൾ ഈ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുള്ള തെങ്കിലും ഭാവിയിൽ ഇത് തുടർന്നേക്കാം.